റാസല്‍ഖൈമ– പ്രവാസി മലയാളി യുഎഇയിലെ റാസല്‍ഖൈമയില്‍ നിര്യാതനായി. തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി ഭാസ്‌കരന്‍ ജിനന്‍ ആണ് മരിച്ചത്. 63 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റാക് ഉബൈദുല്ലാഹ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.ജുപീറ്റര്‍ ജ്വല്ലറി ജീവനക്കാരനാണ് ഭാസ്കരൻ. മാതാപിതാക്കൾ പടിയത്ത് ഭാസ്‌കരന്‍, തങ്കമ്മ.ഭാര്യ, ശ്രീകല. മകൻ ശ്രീജിത്ത്, മരുമകൾ സ്നേഹ. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group