Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 14
    Breaking:
    • ആലപ്പുഴയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു
    • ഖത്തറിൽ രണ്ടു സ്വകാര്യ ആശുപത്രികൾ അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
    • വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റ കോളനി വികസനം പ്രഖ്യാപിച്ച് ഇസ്രായില്‍
    • ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയില്‍ എട്ടു പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി യു.എന്‍
    • എസ്‌.പിയിൽ രാഷ്ട്രീയ കോളിളക്കം; യോഗി ആദിത്യനാഥിനെ പ്രശംസിച്ച എംഎൽഎയെ പുറത്താക്കി അഖിലേഷ് യാദവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»UAE

    ആ സ്നേഹവും കരുതലും ഒരിക്കലും മറക്കാനാവില്ല; കണ്ണീരണിഞ്ഞ് റോജിന, 40 വർഷത്തിനിപ്പുറം വൈകാരികമായ ഒരു കൂടിക്കാഴ്ച

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/06/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അജ്മാൻ: നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് അജ്മാനിലെ ഇമാറാത്തി കുടുംബത്തിൽ വീട്ടുജോലിക്കാരിയായി പ്രവർത്തിച്ച ശ്രീലങ്കൻ സ്വദേശിനി റോജിനയെ അവരുടെ മുൻ സ്പോൺസർ കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാൻ അജ്മാൻ പോലീസ് വഴിയൊരുക്കി.

    1982 മുതൽ 1987 വരെ അജ്മാനിലെ സ്വദേശി കുടുംബമായ അലി അബ്ദുല്ല സനാൻ അൽ ഷെഹിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന റോജിന, പിന്നീട് ജോലി ഉപേക്ഷിച്ച് ശ്രീലങ്കയിലേക്ക് മടങ്ങി. മകളുടെ വിവാഹത്തിനായി യു.എ.ഇ.യിൽ വീണ്ടും എത്തിയപ്പോൾ, തനിക്ക് സ്വന്തം കുടുംബത്തെപ്പോലെ തോന്നിയ ആ ഇമാറാത്തി കുടുംബത്തെ വീണ്ടും കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനും റോജിന ആഗ്രഹിച്ചു. എന്നാൽ, കുടുംബത്തെക്കുറിച്ച് വിശദമായ വിവരങ്ങൾ അവർക്ക് ലഭ്യമല്ലായിരുന്നു. ഈ ആഗ്രഹം സഫലമാക്കാൻ റോജിന അജ്മാൻ പോലീസിന്റെ സഹായം തേടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    View this post on Instagram

    A post shared by The Malayalam News (@themalnews)

    റോജിന തന്റെ അഭ്യർഥന അജ്മാൻ പോലീസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി അറിയിച്ചു. അഭ്യർഥന ലഭിച്ചയുടനെ, പോലീസ് ഒരു പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിൽ, അലി അബ്ദുല്ല സനാൻ അൽ ഷെഹിയുടെ കുടുംബത്തെ കണ്ടെത്തി ബന്ധപ്പെടാൻ സാധിച്ചതായി ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ റിസർച്ച് ബ്രാഞ്ച് ഡയറക്ടർ ക്യാപ്റ്റൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഐമി വ്യക്തമാക്കി.

    തുടർന്ന്, ഇമാറാത്തി കുടുംബത്തിന്റെ വീട്ടിൽ ഊഷ്മളവും വൈകാരികവുമായ ഒരു പുനഃസമാഗമം സംഘടിപ്പിച്ചു. സന്തോഷത്തോടെയും കണ്ണീർനിറഞ്ഞ കണ്ണുകളോടെയുമാണ് കുടുംബം റോജിനയെ സ്വീകരിച്ചത്. അജ്മാൻ പോലീസിന്റെ ‘എ ടച്ച് ഓഫ് ലോയൽറ്റി’ ഉദ്യമമാണ് ഈ അപൂർവ കൂടിക്കാഴ്ച സാധ്യമാക്കിയത്.

    നാൽപ്പത് വർഷം മുമ്പ് തനിക്ക് ലഭിച്ച സ്നേഹവും ബഹുമാനവും ഒരിക്കലും മറക്കാനാവില്ലെന്ന് റോജിന പറഞ്ഞു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Ajman Housemaid police Reunion Sponsor SriLanka
    Latest News
    ആലപ്പുഴയില്‍ യുവാവ് മാതാപിതാക്കളെ കുത്തിക്കൊന്നു
    14/08/2025
    ഖത്തറിൽ രണ്ടു സ്വകാര്യ ആശുപത്രികൾ അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
    14/08/2025
    വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റ കോളനി വികസനം പ്രഖ്യാപിച്ച് ഇസ്രായില്‍
    14/08/2025
    ഇരുപത്തിനാലു മണിക്കൂറിനിടെ ഗാസയില്‍ എട്ടു പട്ടിണി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി യു.എന്‍
    14/08/2025
    എസ്‌.പിയിൽ രാഷ്ട്രീയ കോളിളക്കം; യോഗി ആദിത്യനാഥിനെ പ്രശംസിച്ച എംഎൽഎയെ പുറത്താക്കി അഖിലേഷ് യാദവ്
    14/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.