ദുബായ്: ദുബായ്-ഷാർജ റൂട്ടിൽ പുതിയ ഇന്റർസിറ്റി ബസ് മെയ് രണ്ട് മുതൽ സർവീസ് ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ദുബായിലെ സ്റ്റേഡിയം ബസ് സ്റ്റേഷനെ ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ റൂട്ട്. വൺവേ യാത്രയ്ക്ക് ഒരാൾക്ക് 12 ദിർഹം ആണ് നിരക്ക്.
മെയ് രണ്ട് മുതൽ ഈ ബസ് റൂട്ടുകളിൽ മാറ്റങ്ങളുണ്ടാകും.
- റൂട്ട് 17: അൽ സബ്ഖ ബസ് സ്റ്റേഷന് പകരം ബനിയാസ് സ്ക്വയർ മെട്രോ സ്റ്റേഷനിൽ അവസാനിക്കും.
- റൂട്ട് 24: അൽ നഹ്ദ 1 ഏരിയയ്ക്കുള്ളിൽ വഴിതിരിച്ചുവിടും
- റൂട്ട് 44: ദുബായ് ഫെസ്റ്റിവൽ സിറ്റിക്ക് സേവനം നൽകുന്നതിനായി അൽ റെബത്ത് സ്ട്രീറ്റിൽ നിന്നും വഴിതിരിച്ചുവിടും.
- റൂട്ട് 56: ഡി.ഡബ്ല്യു.സി സ്റ്റാഫ് വില്ലേജിലേക്ക് സർവീസ് നീട്ടി.
- റൂട്ട് 66 & 67: അൽ റുവായ ഫാം ഏരിയയിൽ പുതിയ സ്റ്റോപ്പ്.
- റൂട്ട് 32C: അൽ ജാഫിലിയ ബസ് സ്റ്റേഷനും അൽ സത്വ ബസ് സ്റ്റേഷനും ഇടയിലുള്ള സർവീസ് വെട്ടിക്കുറച്ചു. അൽ സത്വയിലേക്ക് പോകുന്ന യാത്രക്കാർക്ക് തുടർയാത്രയ്ക്ക് റൂട്ട് F27 ഉപയോഗിക്കാം.
- റൂട്ട് C26: അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്ന് മാക്സ് മെട്രോ ലാൻഡ് സൈഡ് ബസ് സ്റ്റോപ്പ് രണ്ടിലേക്ക് മാറ്റി.
- റൂട്ട് E16: ഇനി അൽ സബ്ക ബസ് സ്റ്റേഷന് പകരം യൂണിയൻ ബസ് സ്റ്റേഷനിൽ അവസാനിക്കും.
- റൂട്ട് F12: അൽ സത്വ റൗണ്ട് എബൗട്ടിനും അൽ വാസൽ പാർക്കിനും ഇടയിലുള്ള ഭാഗം വെട്ടിക്കുറച്ചു; ഇപ്പോൾ കുവൈറ്റ് സ്ട്രീറ്റ് വഴി റൂട്ട് മാറ്റി.
- റൂട്ട് F27: ബസ് സ്റ്റോപ്പ് അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്ന് മാക്സ് മെട്രോ ലാൻഡ് സൈഡ് ബസ് സ്റ്റോപ്പ് രണ്ടിലേക്ക് മാറ്റി.
- റൂട്ട് F47: ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയയ്ക്കുള്ളിൽ റൂട്ട് മാറ്റി.
- റൂട്ട് F54: പുതിയ JAFZA സൗത്ത് ലേബർ ക്യാമ്പിലേക്ക് സേവനം നൽകുന്നതിനായി വിപുലീകരിച്ചു.
- റൂട്ട് X92: അൽ ജാഫിലിയ ബസ് സ്റ്റേഷനിൽ നിന്ന് മാക്സ് മെട്രോ ലാൻഡ് സൈഡ് സ്റ്റോപ്പ് ഒന്നിലേക്ക് ബസ് സ്റ്റോപ്പ് മാറ്റി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group