ദുബൈ– കെഎംസി നാട്ടിക മണ്ഡലം കമ്മിറ്റി ഇഫ്താർ സംഗമം അബൂഹൈൽ അമാന സ്പോർട്സ് ബേയിൽ സംഘടിപ്പിച്ചു. നാട്ടിക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷക്കീർ ഉപ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങ് ജില്ല കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് അഷ്റഫ് കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. കനിവ് 2026 റിലീഫ് പോസ്റ്റർ പ്രകാശനം ക്രോസ് റോഡ് ഡയറക്ടർ സാലിഹിന് നൽകി തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് അബു ഷമീർ നിർവഹിച്ചു. ദീർഘകാലമായി നാട്ടിക മണ്ഡലത്തിന്റെ നേതൃനിരയിൽ സജീവമായ സീനിയർ നേതാക്കളായ ബഷീർ സെയ്ദു, അബൂ ഷമീർ ഹനീഫ തളിക്കുളം, എന്നിവർക്ക് മൊമെൻ്റോ നൽകി ആദരിച്ചു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോയ താന്ന്യം പഞ്ചായത്തിലെ അംഗത്തിനുള്ള വെൽഫെയർ സ്കീം ആനുകൂല്യം താന്ന്യം പഞ്ചായത്ത് കോഡിനേറ്റർ യൂനുസ് ഹസനും, നൗഷാദ് നൂൽപാടത്തും ഏറ്റുവാങ്ങി.
തൃശ്ശൂർ ജില്ലാ ഭാരവാഹികളായ അബു ഷമീർ, ഹനീഫ തളിക്കുളം, ഷമീർ പണിക്കത്ത്, നൗഫൽ പുത്തൻപുരയിൽ എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാന വനിതാവിങ് സെക്രട്ടറി റീന ടീച്ചർ, തൃശ്ശൂർ ജില്ല വനിത പ്രസിഡണ്ട് റസിയ ഷമീർ, ജനറൽ സെക്രട്ടറി ഫസ്ന മുൻദിർ, ജോയിന്റ് സെക്രട്ടറി അബീന ഹംസ, നാട്ടിക മണ്ഡലം ഭാരവാഹികളായ, സലീം നാട്ടിക, ഹുസൈൻ അറക്കൽ, ബദർ നാട്ടിക, സുൽഫിക്കർ തളിക്കുളം, മനാഫ് മുഹമ്മദ്, ഷാഹുൽ ഉപ്പാട്ട്, ഷമീർ നാട്ടിക, ജുനൈദ് തളിക്കുളം, ഷബീർ വലപ്പാട്, നാട്ടിക വനിതാവിങ് ഭാരവാഹികളായ റാഷിദ ബദറുദ്ദീൻ, സബീന ഷാഹുൽ, മുബീന സുൽഫിക്കർ, സബീന മനാഫ് എന്നിവരും പങ്കെടുത്തു. നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറി മുബശ്ശിർ മുറ്റിച്ചൂർ സ്വാഗതവും ട്രഷറർ അബ്ദുൽ സത്താർ പട്ടാട്ട് നന്ദിയും പറഞ്ഞു.



