ദുബായ്- ദുബായ് കെ എം സി സി തൃശൂർ ജില്ലാ കമ്മറ്റിക്ക് കീഴിൽ സ്റ്റുഡന്റസ് വിംഗ് രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് ജമാൽ മനയത്ത് അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ ഇൻ ചാർജ് ഷമീർ പണിക്കത്ത് സ്വാഗതം ആശംസിച്ചു. അഷ്‌റഫ് കൊടുങ്ങല്ലൂർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളായി മുഹമ്മദ് അക്മൽ അഷ്‌റഫ് (ചെയർമാൻ), മുഹമ്മദ് അമീൻ സിറാജുദ്ദീൻ (വൈസ് ചെയർമാൻ), മിർസാന ഷമീർ (ജനറൽ കൺവീനർ), ഷഹ്സാദ് നബീൽ (കൺവീനർ), ഷെഹ്റോസ് നബീൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



