Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, June 11
    Breaking:
    • അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ “പ്രൗഡ് ഓഫ് യു.എ.ഇ സെലിബ്രേഷൻ” പരിപാടി ജൂൺ 13ന്
    • മിഡിൽ ഈസ്റ്റ് സംഘർഷം ആഗോള സുരക്ഷയ്ക്ക് ഭീഷണിയെന്ന് യു.എൻ സെക്രട്ടറി ജനറൽ​
    • രണ്ട് രാജ്യങ്ങൾ തള്ളിപ്പറഞ്ഞൊരാൾ; അതിർത്തിയിലെ മരവിപ്പിൽ രാജ്ബൻഷി എന്ന ഒരു മനുഷ്യൻ മാത്രം
    • യൂത്ത് ലീഗ് സ്ഥാപക പ്രസിഡന്റും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ.കെ. മുഹമ്മദ് അന്തരിച്ചു
    • കുവൈറ്റിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം: വ്യോമപ്രതിരോധ സംവിധാനം തകർത്തു; വ്യോമപാത അടച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ദുബായ് എമിറേറ്റ്‌സ് റോഡ് അപകടം: ഇരകളുടെ കുടുംബങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2026 UAE Gulf 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അബുദാബി – അബുദാബി ആസ്ഥാനമായുള്ള സംരംഭകനും മനുഷ്യസ്നേഹിയും ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് ചെയര്‍മാനും സി.ഇ.ഒയുമായ ഡോ. ഷംഷീര്‍ വയലില്‍, ദുബായിലെ എമിറേറ്റ്‌സ് റോഡില്‍ ഉണ്ടായ ദാരുണമായ വാഹനാപകടത്തില്‍ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് 10 ലക്ഷം ദിര്‍ഹം സഹായം പ്രഖ്യാപിച്ചു. അപകടത്തില്‍ പരിക്കേറ്റ എല്ലാവര്‍ക്കും പിന്തുണ നല്‍കുമെന്ന് ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് കമ്പനി അറിയിച്ചു. ധനസഹായ പദ്ധതി പ്രകാരം, അപകടത്തില്‍ മരിച്ച ഏഴ് പേരുടെ കുടുംബങ്ങള്‍ക്ക് 1,00,000 ദിര്‍ഹം വീതം ലഭിക്കും. പരിക്കേറ്റ ഒമ്പത് പേരെ സഹായിക്കുന്നതിന് 1,80,000 ദിര്‍ഹം അനുവദിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെ അടിയന്തിര യാത്രക്കും താമസത്തിനും 70,000 ദിര്‍ഹവും അപകടത്തില്‍ പെട്ടവരുടെ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് 50,000 ദിര്‍ഹവും പാക്കേജില്‍ ഉള്‍പ്പെടുന്നു.

    സാങ്കേതിക സേവന കമ്പനി ജീവനക്കാര്‍ സഞ്ചരിച്ചിരുന്ന മിനിബസ് ആണ് അപകടത്തില്‍ പെട്ടത്. സാങ്കേതിക തകരാറുമൂലം റോഡ് മധ്യത്തില്‍ നിര്‍ത്തിയിരുന്ന ട്രക്കിന്റെ പിന്‍ഭാഗത്ത് മിനിബസ് ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരില്‍ ആറ് പേര്‍ ഇന്ത്യക്കാരും ഒരാള്‍ ശ്രീലങ്കക്കാരനുമാണ്. തിങ്കളാഴ്ച ബുര്‍ജീല്‍ ഹോള്‍ഡിംഗ്‌സ് പങ്കിട്ട അപ്ഡേറ്റ് ചെയ്ത വിവരങ്ങള്‍ പ്രകാരം മരിച്ച ഇന്ത്യക്കാരില്‍ മൂന്ന് പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരും മൂന്ന് പേര്‍ തെലങ്കാനയില്‍ നിന്നുള്ളവരുമാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പരിക്കേറ്റ ഒമ്പത് പേരില്‍ എട്ട് പേര്‍ ഇന്ത്യക്കാരാണ്. ഒരാള്‍ നേപ്പാളിയാണ്. പരിക്കേറ്റവരില്‍ രണ്ട് പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. പരിക്കേറ്റവരില്‍ അഞ്ച് പേര്‍ ആശുപത്രി വിട്ടു. മൂന്ന് ഇന്ത്യക്കാരും നേപ്പാളി പ്രവാസിയും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
    അപകടത്തില്‍ പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങളെ കുറിച്ചുള്ള ഏകോപനത്തിനും കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സഹായം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സഹായ പദ്ധതി അറിയിച്ചിട്ടുണ്ട്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ആശുപത്രി സന്ദര്‍ശിക്കുകയും പരിക്കേറ്റ ഇന്ത്യന്‍ പൗരന്മാരെ സന്ദര്‍ശിക്കുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നതിന് പ്രാദേശിക അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതായും കോണ്‍സുലേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

    അപകടത്തില്‍ പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ഞങ്ങള്‍ ഏകോപനം നടത്തുന്നുണ്ട്. നമ്മുടെ പൊതുവായ മനുഷ്യത്വത്തെ അംഗീകരിച്ചുകൊണ്ട്, ഈ ദുരന്തത്തില്‍ ആഘാതമേറ്റ എല്ലാ വ്യക്തികള്‍ക്കും പിന്തുണ നല്‍കുമെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു. ദുരന്തത്തില്‍ അഗാധമായ ദുഃഖം പ്രകടിപ്പിച്ച അദ്ദേഹം, പ്രിയപ്പെട്ടവരെ പിന്തുണക്കാന്‍ കുടുംബങ്ങളില്‍ നിന്ന് അകന്ന് താമസിക്കുന്ന തൊഴിലാളികള്‍ നടത്തിയ ത്യാഗങ്ങളുടെ വേദനാജനകമായ ഓര്‍മ്മപ്പെടുത്തലാണ് ഈ സംഭവമെന്ന് ഷംഷീര്‍ വ്യക്തമാക്കി. ഇത് വ്യത്യസ്ത രാജ്യങ്ങളിലെ കുടുംബങ്ങളെ ബാധിച്ച ഹൃദയഭേദകമായ ദുരന്തമാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പ്രതീക്ഷകളും ഉത്തരവാദിത്തങ്ങളും സ്വപ്നങ്ങളുമായി ഇവിടെയെത്തിയ തൊഴിലാളികളായിരുന്നു ഇവര്‍. നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്ക് പകരം വെക്കാന്‍ ഒരു സാമ്പത്തിക സഹായത്തിനും കഴിയില്ല. എന്നാല്‍ ഈ സഹായം ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുമെന്നും പരിക്കേറ്റവര്‍ക്ക് സഹായമാകുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് ഞങ്ങള്‍ ഓരോ കുടുംബത്തോടൊപ്പവും നില്‍ക്കുന്നുവെന്ന് ഡോ. ഷംഷീര്‍ കൂട്ടിച്ചേര്‍ത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dr shamseer vayalil dubai accident
    Latest News
    അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ “പ്രൗഡ് ഓഫ് യു.എ.ഇ സെലിബ്രേഷൻ” പരിപാടി ജൂൺ 13ന്
    11/06/2026
    മിഡിൽ ഈസ്റ്റ് സംഘർഷം ആഗോള സുരക്ഷയ്ക്ക് ഭീഷണിയെന്ന് യു.എൻ സെക്രട്ടറി ജനറൽ​
    11/06/2026
    രണ്ട് രാജ്യങ്ങൾ തള്ളിപ്പറഞ്ഞൊരാൾ; അതിർത്തിയിലെ മരവിപ്പിൽ രാജ്ബൻഷി എന്ന ഒരു മനുഷ്യൻ മാത്രം
    11/06/2026
    യൂത്ത് ലീഗ് സ്ഥാപക പ്രസിഡന്റും മുതിർന്ന മാധ്യമപ്രവർത്തകനുമായ കെ.കെ. മുഹമ്മദ് അന്തരിച്ചു
    11/06/2026
    കുവൈറ്റിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം: വ്യോമപ്രതിരോധ സംവിധാനം തകർത്തു; വ്യോമപാത അടച്ചു
    11/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.