Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, January 23
    Breaking:
    • Descubre las Ventajas del Código Promo de TonyBet
    • Sol Casino Regala 10 Euros para Tu Aventura de Juegos
    • Jokerbet te regala 10 euros para comenzar a jugar hoy
    • DAZN Bet Análisis de Opiniones y Experiencias de Usuarios
    • Códigos de Bonos Sin Depósito para el Casino Sector 777
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ദുബായില്‍ ഇവര്‍ക്കിനി ആഴ്ചയില്‍ 4 ദിവസം മാത്രം ജോലി ചെയ്താല്‍ മതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/06/2025 UAE Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    dubai flexible work hours govt employees
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: വേനല്‍ ചൂട് കനത്തതോടെ ദുബായില്‍ ഒരു വിഭാഗം ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ തൊഴില്‍ ദിവസങ്ങള്‍ നിശ്ചയിച്ചു. ദുബായ് സര്‍ക്കാരിന്റെ മാനവവിഭവശേഷി വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലി ചെയ്താല്‍ മതി. ജൂലൈ ഒന്നു മുതല്‍ സെപ്തംബര്‍ 12 വരെയുള്ള കാലയളവിലേക്കാണീ താല്‍ക്കാലിക ക്രമീകരണം. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തൊഴില്‍ ദിനങ്ങള്‍ സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

    ഔദ്യോഗികമായി ദുബായില്‍ ആഴ്ചയില്‍ അഞ്ചു ദിവസമാണ് തൊഴില്‍ദിനങ്ങള്‍. ഇതിന് അനുയോജ്യമായി തന്നെയായിരിക്കും ഈ താല്‍ക്കാലിക ക്രമീകരണവും. ജീവനക്കാരെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് ഇതു നടപ്പാക്കുക. ആദ്യ ഗ്രൂപ്പ് തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ദിവസവും എട്ടു മണിക്കൂര്‍ ജോലി ചെയ്യും. വെള്ളിയാഴ്ച പൂര്‍ണ അവധി ആയിരിക്കും. രണ്ടാം ഗ്രൂപ്പ് തിങ്കള്‍ മുതല്‍ വ്യാഴം വരെ ഏഴു മണിക്കൂറും, വെള്ളിയാഴ്ച നാലര മണിക്കൂറും ജോലി ചെയ്യും. സര്‍ക്കാര്‍ വകുപ്പുകളുടെ വിവേചനാധികാരത്തോടെ ആയിരിക്കും ഈ തൊഴില്‍ സമയ ക്രമീകരണം നടപ്പിലാക്കുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ വര്‍ഷവും ദുബായ് സര്‍ക്കാര്‍ 21 സര്‍ക്കാര്‍ സ്ഥാപനങ്ങളിളും വകുപ്പുകളിലും ഇത്തരം സമയ ക്രമീകരണം നടപ്പിലാക്കിയിരുന്നു. ഈ പരീക്ഷണ പദ്ധതി മികച്ച വിജയമെന്ന് കണ്ടതോടെയാണ് ഇത്തവണയും നടപ്പിലാക്കുന്നത്. 98 ശതമാനം ജീവനക്കാരുടെയും ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുകയും അവരെ സന്തുഷ്ടരാക്കുകയും ചെയ്തായി കണ്ടെത്തിയിരുന്നു. ദുബായിലെ മിക്ക സര്‍ക്കാര്‍ ജീവനക്കാര്‍ക്കും രണ്ടര ദിവസം ആഴ്ചയില്‍ അവധി ലഭിക്കുന്നുണ്ട്. പുതിയ ക്രമീകരണം വരുന്നതോടെ നീണ്ട അവധി ലഭിക്കും.

    ഇന്നു മുതല്‍ യുഎഇയില്‍ മധ്യാഹ്ന തൊഴില്‍ നിരോധനം നിലവില്‍ വന്നു. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകീട്ട് മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന ഇടങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള വിലക്കാണിത്. സെപ്തംബര്‍ 15 വരെ ഈ നിയന്ത്രണം തുടരും. കമ്പനികള്‍ ഇതു ലംഘിച്ചാല്‍ ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം നിരക്കില്‍ പിഴയടക്കേണ്ടി വരും. പരമാവധി പിഴ അര ലക്ഷം ദിര്‍ഹം ആണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dubai summer 2025 work hours
    Latest News
    Descubre las Ventajas del Código Promo de TonyBet
    23/01/2026
    Sol Casino Regala 10 Euros para Tu Aventura de Juegos
    23/01/2026
    Jokerbet te regala 10 euros para comenzar a jugar hoy
    23/01/2026
    DAZN Bet Análisis de Opiniones y Experiencias de Usuarios
    23/01/2026
    Códigos de Bonos Sin Depósito para el Casino Sector 777
    23/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version