ദുബൈ– ഗൾഫ് മേഖലയിലെ ഐ.ടി സ്ഥാപനമായ എംടെക് ഗ്രൂപ്പിന്റെ സ്ഥാപക ഡയറക്ടർ കാസർകോട് ഉദുമ സ്വദേശി ഡോ. വിജയൻ കരിപ്പൊടി രാമൻ (69)ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. അദ്ദേഹം ഇന്ത്യൻ വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ 32 വർഷമായി ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് അടക്കം വിവിധ പ്രവാസി അസോസിയേഷനുകളിൽ നിറസാന്നിധ്യമായിരുന്നു.ഭാര്യ: മാലിനി വിജയൻ. മക്കൾ: നിതിൻ വിജയൻ, നിഖിൽ വിജയൻ മരുമകൾ: മൃദുല മുരളി. മൃതദേഹം കൊച്ചിയിലെ വസതിയിലെ പൊതുദർശനത്തിന് ശേഷം തിരുവില്വാവല ഐവർമഠത്തിൽ സംസ്‌കരിക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group