Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, April 3
    Breaking:
    • അബുദാബിയിലെ അജ്ബാനില്‍ ഇന്ത്യക്കാര്‍ അടക്കം 12 പ്രവാസികള്‍ക്ക് പരിക്ക്
    • പ്രവാസിയുടെ മരണത്തിന് ഇടയാക്കിയ ഡ്രൈവിംഗ്; ഗൾഫ് പൗരന് ഒരു വർഷം തടവ്‌​
    • ദുബൈയിലെ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ താല്‍ക്കാലികമായി അടച്ചു
    • കു​വൈ​ത്തി​ലെ വൈ​ദ്യു​തി-ജ​ല ശുദ്ധീക​ര​ണ പ്ലാ​ന്റി​നും റി​ഫൈ​ന​റി​ക്കും നേ​രെ ആ​ക്ര​മ​ണം
    • ഇറാന്‍ ആക്രമണം; ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»UAE

    ദുബൈയിലെ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ താല്‍ക്കാലികമായി അടച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/04/2026 UAE Gulf Religion 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ദുഃഖവെള്ളിയാഴ്ചയിലെ ഓണ്‍ലൈന്‍ ആചരണങ്ങള്‍ വിശ്വാസികളിലെത്തിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബൈ – പൊതുജന സുരക്ഷയും സമൂഹ ക്ഷേമവും ഉറപ്പാക്കാനായി യു.എ.ഇ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിച്ച് ഏപ്രില്‍ 3 മുതല്‍ നേരിട്ടുള്ള സേവനങ്ങള്‍ നിര്‍ത്തിവെച്ചതായി ദുബൈയിലുടനീളമുള്ള ക്രിസ്ത്യന്‍ പള്ളികള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളിലെ ഇടവകകള്‍ വേഗത്തില്‍ നീങ്ങി. പല ചര്‍ച്ചുകളും ഓണ്‍ലൈന്‍ ആരാധനയിലേക്ക് മാറുകയും കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ പള്ളി പരിസരം സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് വിശ്വാസികളോട് ആവശ്യപ്പെടുകയും ചെയ്തു. ഔദ് മേത്തയിലെ സെന്റ് മേരീസ് കത്തോലിക്കാ പള്ളി ഏപ്രില്‍ 3 മുതല്‍ എല്ലാ സന്ദര്‍ശകര്‍ക്കും മുന്നില്‍ അടച്ചിടുമെന്ന് നേതാക്കള്‍ സ്ഥിരീകരിച്ചു. വൈകുന്നേരം 6 മണിക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ദുഃഖവെള്ളി ശുശ്രൂഷ പള്ളിയുടെ യൂട്യൂബ് ചാനല്‍ വഴി തത്സമയം സംപ്രേഷണം ചെയ്യും. ഇത് ആരാധകര്‍ക്ക് വിദൂരമായി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കുന്നു.

    ജബല്‍ അലിയിലെ സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി കത്തോലിക്കാ പള്ളി എല്ലാ കുര്‍ബാനകളും റദ്ദാക്കി. ഓണ്‍ലൈന്‍ സ്ട്രീമിംഗ് സേവനങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. സുരക്ഷക്കും സമൂഹ ക്ഷേമത്തിനും വേണ്ടി ഇടവകക്കാര്‍ പള്ളി പരിസരം സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായി സെന്റ് ഫ്രാന്‍സിസ് ഓഫ് അസീസി കത്തോലിക്കാ പള്ളി നോട്ടീസില്‍ പറഞ്ഞു. വാരാന്ത്യത്തിലെ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി നടത്തുമെന്ന് ജബല്‍ അലിയിലെ മാര്‍ത്തോമ ഇടവകയും സ്ഥിരീകരിച്ചു. വെര്‍ച്വല്‍ ഒത്തുചേരലുകളുടെ സമയക്രമവും പ്രവേശന വിശദാംശങ്ങളും ഉടന്‍ തന്നെ അംഗങ്ങളുമായി പങ്കിടുമെന്ന് ഇടവക നേതാക്കള്‍ വ്യക്തമാക്കി. രാജ്യം മുഴുവനും നമ്മുടെ ചുറ്റുപാടുകളും പ്രാര്‍ഥനയില്‍ നിലനിര്‍ത്തുക. മേഖലയിലെ സുരക്ഷക്കും സമാധാനത്തിനും ശാന്തതക്കും വേണ്ടി പ്രാര്‍ഥിക്കുകയെന്ന് മാര്‍ത്തോമ ഇടവക പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഔദ് മേത്തയിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ദുഃഖവെള്ളി ആചരണങ്ങള്‍ ഉള്‍പ്പെടെ എല്ലാ സേവനങ്ങളും ഓണ്‍ലൈനായി നടത്തും. ആരാധകര്‍ വെര്‍ച്വലായി സേവനങ്ങളില്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സമയക്രമത്തില്‍ മാറ്റമില്ല. ഏപ്രില്‍ 3 ന് വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ആരാധനക്രമവും മറ്റ് എല്ലാ സേവനങ്ങളും പ്രവര്‍ത്തനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കിയതായി ജബല്‍ അലിയിലെ സെന്റ് മിന കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പള്ളിയും അറിയിച്ചു. പൊതുജന സുരക്ഷയെ കുറിച്ചുള്ള ആശങ്ക കണക്കിലെടുത്ത് മുന്‍കരുതല്‍, താല്‍ക്കാലിക നടപടിയായാണ് പള്ളി അധികൃതര്‍ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ദൈവം എല്ലാവരെയും സുരക്ഷിതരായി നിലനിര്‍ത്തട്ടെ എന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു. പുതിയ സംഭവവികാസങ്ങളെ കുറിച്ച് ഞങ്ങള്‍ നിങ്ങളെ അറിയിക്കും. ദൈവം നിങ്ങളോടൊപ്പമുണ്ടാകട്ടെ, നിങ്ങളെ എപ്പോഴും സംരക്ഷിക്കട്ടെയെന്ന് പള്ളി അധികൃതര്‍ നോട്ടീസില്‍ വ്യക്തമാക്കി.
    ‌
    പാസ്റ്റര്‍മാര്‍ക്കും സഭാ നേതാക്കള്‍ക്കും അയച്ച സന്ദേശത്തില്‍, ഔദ് മേത്തയിലെ ഹോളി ട്രിനിറ്റി പള്ളിയിലെ ചാപ്ലെയിന്‍ റവ. പ്രേം മിത്ര, ഇടവക അടച്ചതിനാല്‍ സഹകരണവും ധാരണയും അഭ്യര്‍ഥിച്ചു. ഹോളി ട്രിനിറ്റി ചര്‍ച്ച് കോമ്പൗണ്ട് അടച്ചിരിക്കുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ സേവനങ്ങളും റദ്ദാക്കിയിരിക്കുന്നു. നിങ്ങളുടെ സഭാംഗങ്ങളെ ഉടന്‍ അറിയിക്കുന്നുണ്ടെന്ന് ദയവായി ഉറപ്പാക്കുകയെന്ന് റവ. പ്രേം മിത്ര പറഞ്ഞു.

    ദുബൈയിലുടനീളമുള്ള സഭാ നേതാക്കള്‍ ഈ കാലയളവില്‍ ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതിന്റെയും ഒത്തുചേരലുകള്‍ ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യം ആവര്‍ത്തിച്ചു. വിശാലമായ സമൂഹത്തെ സംരക്ഷിക്കുന്നതിന് ഈ നടപടികള്‍ താല്‍ക്കാലികവും ആവശ്യവുമാണെന്ന് പലരും വ്യക്തമാക്കി. സുരക്ഷാ നടപടികളുമായി പൊരുത്തപ്പെടുന്നതിനാല്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെ ബന്ധം നിലനിര്‍ത്താനും വീട്ടില്‍ നിന്ന് പ്രാര്‍ഥനകള്‍ തുടരാനും എമിറേറ്റിലുടനീളമുള്ള പള്ളികള്‍ ഇടവകക്കാരെ പ്രോത്സാഹിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Christian churches closed Dubai iran -usa-israel conflict
    Latest News
    അബുദാബിയിലെ അജ്ബാനില്‍ ഇന്ത്യക്കാര്‍ അടക്കം 12 പ്രവാസികള്‍ക്ക് പരിക്ക്
    03/04/2026
    പ്രവാസിയുടെ മരണത്തിന് ഇടയാക്കിയ ഡ്രൈവിംഗ്; ഗൾഫ് പൗരന് ഒരു വർഷം തടവ്‌​
    03/04/2026
    ദുബൈയിലെ ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ താല്‍ക്കാലികമായി അടച്ചു
    03/04/2026
    കു​വൈ​ത്തി​ലെ വൈ​ദ്യു​തി-ജ​ല ശുദ്ധീക​ര​ണ പ്ലാ​ന്റി​നും റി​ഫൈ​ന​റി​ക്കും നേ​രെ ആ​ക്ര​മ​ണം
    03/04/2026
    ഇറാന്‍ ആക്രമണം; ഹബ്ഷാന്‍ ഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
    03/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.