അബുദാബി : പെരിന്തൽമണ്ണ സി.എച്ച് സെന്റർ അബുദാബി ചാപ്റ്ററിന്റെ നേതൃസംഗമം അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടന്നു. സംഗമം ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ വൈസ് പ്രസിഡണ്ട് യു അബ്ദുള്ള ഫാറൂഖി സാഹിബ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബഷീർ നെല്ലിപ്പറമ്പിൽ അധ്യക്ഷതവഹിച്ചു. ഉസ്താദ് ഹാഷിർ വാഫി അമ്മിനിക്കാട് ഖുർആൻ പാരായണം നിർവ്വഹിച്ചു .
സി എച്ച് സെൻ്ററിന് വേണ്ടിയുള്ള പെർഫ്യൂം ചാലഞ്ചിന്റെ വിതരണോദ്ഘാടനം അബുദാബി മലപ്പുറം ജില്ലാ കെ.എം.സി.സി പ്രസിഡന്റ് അസീസ് കാളിയാടന് നൽകി നിർവഹിച്ചു. നൂറിലധികം പഞ്ചായത്ത് / മുനിസിപ്പൽ / നിയോജക മണ്ഡലം / ജില്ലാ കെ എം സി സി ഭാരവാഹികൾ പങ്കെടുത്ത പ്രധിനിധി സംഗമത്തിൽ പെരിന്തൽമണ്ണ സി.എച്ച് സെന്ററിന്റെ പ്രവർത്തനം വ്യാപിപ്പിക്കാൻ വേണ്ടി പ്രവർത്തകർ കർമരംഗത്തിറങ്ങാൻ മുഖ്യപ്രഭാഷണം നിർവ്വഹിച്ച ജനറൽ സെക്രട്ടറി അഡ്വക്കെറ്റ് എ കെ മുസ്തഫ സാഹിബ് ആഹ്വാനം ചെയ്തു.
വിവിധ നിയോജക മണ്ഡലം കമ്മറ്റികളെ പ്രതിനിധീകരിച്ച് പാലക്കാട് ജില്ലാ കെ എം സി സി വൈസ് പ്രസിഡണ്ട് ജലീൽ വിളയൂർ ( പട്ടാമ്പി ) , മലപ്പുറം ജില്ലാ കെ എം സി സി മുൻ വൈസ് പ്രസിഡണ്ട് റഫീഖ് പൂവ്വത്താണി ( പെരിന്തൽമണ്ണ ) പാലക്കാട് ജില്ലാ കെ എം സി സി മുൻ വൈസ് പ്രസിഡണ്ട് മുത്തലിബ് അരയാലൻ ( ശൊർണ്ണൂർ ) ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ ആർട്സ് ആൻ്റ് കൾച്ചറൽ മുൻ സെക്രട്ടറി
കെ പി എം സ്വാലിഹ് വാഫി ( ഒറ്റപ്പാലം ) പാലക്കാട് ജില്ലാ കെ എം സി സി സെക്രട്ടറി കരീം കീടത്ത് ( മണ്ണാർക്കാട് ) പെരിന്തൽമണ്ണ മണ്ഡലം msf ജനറൽ സെക്രട്ടറി സൽമാൻ ഒടമല എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി ഫൈസൽ പെരിന്തൽമണ്ണ സ്വാഗതവും ട്രഷറർ ഫാഹിസ് വളപുരം നന്ദിയും പറഞ്ഞു.