Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 15
    Breaking:
    • നിയമസഭാ തിരഞ്ഞെടുപ്പ്: കേരളം ഏപ്രിൽ 9ന് ബൂത്തിൽ എത്തും, മെയ് നാലിന് വോട്ടെണ്ണൽ
    • മദീനയില്‍ ഏതാനും റൂട്ടുകളിലെ ബസ് സര്‍വീസുകള്‍ ഷട്ടില്‍ സര്‍വീസുകളാക്കി
    • സംഘര്‍ഷങ്ങള്‍ തടയാനുള്ള കാര്യക്ഷമത യു.എന്‍ രക്ഷാ സമിതിക്കില്ലെന്ന് ഗുട്ടെറസ്
    • ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു
    • ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ച ആറു പേര്‍ ബഹ്റൈനില്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    യു.എ.ഇയില്‍ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ബിസിനസ് ലൈസൻസ് നിർബന്ധം: പുതിയ നിയമം പ്രാബല്യത്തിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2025 Latest UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    vlog
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ് – യു.എ.ഇയില്‍ പണം സമ്പാദിക്കുന്ന വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും ഉള്ളടക്ക സ്രഷ്ടാക്കള്‍ക്കും ബിസിനസ് ലൈസന്‍സ് നിര്‍ബന്ധമാക്കി. നേരത്തെ ഇത്തരക്കാര്‍ യു.എ.ഇ മീഡിയ കൗണ്‍സിലില്‍ നിന്ന് മാത്രം ലൈസന്‍സ് നേടിയാല്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ യു.എ.ഇ മീഡിയ കൗണ്‍സിലില്‍ നിന്ന് മീഡിയ ലൈസന്‍സിന് അപേക്ഷിക്കുന്നതിന് മുമ്പ് ഇത്തരക്കാര്‍ ബിസിനസ് ലൈസന്‍സ് നേടല്‍ നിര്‍ബന്ധമാണ്. ഇത്തരം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരെയും ഉള്ളടക്ക സ്രഷ്ടാക്കളെയും മീഡിയ കൗണ്‍സില്‍ മൂന്ന് വര്‍ഷത്തേക്ക് ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


    2025 മെയ് 29 മുതല്‍ പ്രാബല്യത്തില്‍ വന്ന സമഗ്രമായ മീഡിയ റെഗുലേഷന്‍ നിയമം നടപ്പാക്കി യു.എ.ഇ മീഡിയ കൗണ്‍സില്‍ മാധ്യമ നിയന്ത്രണത്തിന്റെ പുതിയ യുഗത്തിന് തുടക്കമിട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും ഉള്ളടക്ക സ്രഷ്ടാക്കളും മീഡിയ ലൈസന്‍സുകള്‍ എടുക്കുന്നതിന് മുമ്പ് ബിസിനസ് ലൈസന്‍സ് നേടണമെന്ന് ആവശ്യപ്പെടുന്ന സുപ്രധാന നയം പുതിയ നിയമത്തിന്റെ പ്രധാന വ്യവസ്ഥകളില്‍ ഒന്നാണ്. ഇത് യു.എ.ഇയുടെ ഡിജിറ്റല്‍ മീഡിയയോടുള്ള സമീപനത്തില്‍ പ്രധാന മാറ്റത്തെ അടയാളപ്പെടുത്തുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    യു.എ.ഇ മാധ്യമ മേഖലയെ ആധുനികവല്‍ക്കരിക്കാനായി രൂപകല്‍പന ചെയ്തിരിക്കുന്ന പുതിയ നിയമം, ഡിജിറ്റല്‍, പരമ്പരാഗത പ്ലാറ്റ്ഫോമുകളിലുടനീളം ധാര്‍മികവും ഉത്തരവാദിത്തമുള്ളതും ഉയര്‍ന്ന നിലവാരമുള്ളതുമായ ഉള്ളടക്കം ഉറപ്പാക്കുന്നതിന് ശക്തമായ ചട്ടക്കൂട് അവതരിപ്പിക്കുന്നു. പൊതുജനാഭിപ്രായവും ഉപഭോക്തൃ പെരുമാറ്റവും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായി മാറിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ ഇനി മുതല്‍ യു.എ.ഇയില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്നതിന് കര്‍ശനമായ നിയന്ത്രണ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുണ്ട്.


    പൊതുജനവിശ്വാസം വളര്‍ത്തിയെടുക്കാനും പ്രേക്ഷകരെ സംരക്ഷിക്കാനും ഓണ്‍ലൈന്‍ ഉള്ളടക്കത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനുമാണ് പുതിയ ലൈസന്‍സിംഗ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യു.എ.ഇ മീഡിയ കൗണ്‍സിലില്‍ സ്ട്രാറ്റജി ആന്റ് മീഡിയ പോളിസീസ് സെക്ടര്‍ സി.ഇ.ഒ മൈതാ അല്‍സുവൈദി പറഞ്ഞു. ഉള്ളടക്ക സ്രഷ്ടാക്കളെ പിന്തുണക്കാനായി പെര്‍മിറ്റ് ഫീസില്‍ നിന്ന് മൂന്ന് വര്‍ഷത്തെ ഇളവ് കൗണ്‍സില്‍ വാഗ്ദാനം ചെയ്യുന്നു. ഇത് പുതിയ നിയന്ത്രണങ്ങളുമായി പൊരുത്തപ്പെടാന്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്ക് സാമ്പത്തിക ആശ്വാസം നല്‍കുന്നു. നവമാധ്യമങ്ങള്‍ മുന്നോട്ടുവെക്കുന്ന വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച ഞങ്ങളുടെ ആഴത്തിലുള്ള ധാരണയെ പുതിയ നിയമം പ്രതിഫലിപ്പിക്കുന്നു. യു.എ.ഇയുടെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം ആഗോള മാധ്യമ പ്രവണതകളുമായി പൊരുത്തപ്പെടുന്ന വഴക്കമുള്ളതും സമകാലികവുമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാനാണ് പുതിയ നിയമം രൂപകല്‍പന ചെയ്തിരിക്കുന്നത് – മൈതാ അല്‍സുവൈദി പറഞ്ഞു.


    യു.എ.ഇ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി സോഷ്യല്‍ മീഡിയയില്‍ ക്രിയാത്മകമായ ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്ന വിശാലമായ ഡിജിറ്റല്‍ പങ്കാളിത്ത നയത്തിന്റെ ഭാഗമാണ് ലൈസന്‍സിംഗ് വ്യവസ്ഥ. കുറ്റകരമോ അപകീര്‍ത്തികരമോ സാമൂഹിക ഐക്യത്തിന് ഹാനികരമോ ആണെന്ന് കരുതുന്ന പോസ്റ്റുകള്‍ ഉള്‍പ്പെടെ പ്രാദേശിക നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന ഉള്ളടക്കം നിരീക്ഷിക്കാനും നീക്കം ചെയ്യാനും കൗണ്‍സിലിന് അധികാരമുണ്ട്.


    മീഡിയ റെഗുലേഷന്‍ നിയമത്തില്‍ നിയമ ലംഘനങ്ങള്‍ക്ക് പത്തു ലക്ഷം ദിര്‍ഹം വരെ പിഴ വ്യവസ്ഥ ചെയ്യുന്നു. കുറ്റകൃത്യത്തിന്റെ തീവ്രതയും ആവൃത്തിയും അനുസരിച്ച് പിഴകള്‍ കണക്കാക്കും. സുരക്ഷിതവും ആദരണീയവുമായ ഡിജിറ്റല്‍ അന്തരീക്ഷം ഉറപ്പാക്കി പുതിയ മാധ്യമ നയത്തിന് വിരുദ്ധമായ പോസ്റ്റുകള്‍ ഇല്ലാതാക്കാനോ പരിഷ്‌കരിക്കാ

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നിയമസഭാ തിരഞ്ഞെടുപ്പ്: കേരളം ഏപ്രിൽ 9ന് ബൂത്തിൽ എത്തും, മെയ് നാലിന് വോട്ടെണ്ണൽ
    15/03/2026
    മദീനയില്‍ ഏതാനും റൂട്ടുകളിലെ ബസ് സര്‍വീസുകള്‍ ഷട്ടില്‍ സര്‍വീസുകളാക്കി
    15/03/2026
    സംഘര്‍ഷങ്ങള്‍ തടയാനുള്ള കാര്യക്ഷമത യു.എന്‍ രക്ഷാ സമിതിക്കില്ലെന്ന് ഗുട്ടെറസ്
    15/03/2026
    ജൂതകുടിയേറ്റക്കാരുടെ ആക്രമണത്തില്‍ ഫലസ്തീന്‍ യുവാവ് കൊല്ലപ്പെട്ടു
    15/03/2026
    ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ച ആറു പേര്‍ ബഹ്റൈനില്‍ അറസ്റ്റില്‍
    15/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.