Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • ജയഭാരതി @ 71, യൗവന സ്വപ്‌നങ്ങള്‍ക്ക് നിറക്കൂട്ട് 
    • ഡോ. ഹാരിസ് കേരളത്തിന്റെ കഫീല്‍ ഖാനെന്ന് പി.കെ ഫിറോസ്
    • ഡോക്ടറെ വീഡിയോ കോളിൽ നിന്ന് മാറാൻ അനുവദിക്കാതെ എട്ടു നാൾ; ‍ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കവർന്നത് മൂന്നു കോടി
    • സര്‍ജിക്കല്‍ ഉപകരണങ്ങളില്ല, മരുന്നുകളില്ല, ഓപറേഷന്‍ ചെയ്താല്‍ തുന്നി കെട്ടാനുള്ള നൂല് പോലുമില്ലാതെ കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍- വി.ഡി സതീശൻ
    • ലഹരി വിരുദ്ധ ദിനാചരണം: റിയാദ് സലഫി മദ്റസയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»UAE

    ദുബായ് മൃഗശാലയിലെ കാരണവർ ഡാലിയയുടെ 25 -മത് പിറന്നാള്‍ ആഘോഷിച്ചു

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ12/04/2025 UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: ദുബായ് സഫാരി പാര്‍ക്കിലെ ഏറ്റവും പ്രായം കൂടിയ മൃഗങ്ങളിലൊന്നായ ഡാലിയ എന്ന ജിറാഫിന്റെ ഇരുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിച്ചു. ഡാലിയയ്ക്ക് ഏറെ ഇഷ്ടപെട്ട പച്ചക്കറികൾ കൊണ്ട് ഒരുക്കിയ മനോഹരമായ പിറന്നാൾ കേക്കും പാര്‍ക്ക് അധികൃതര്‍ ഒരുക്കി നല്‍കി. സന്ദര്‍ശകരുമായി വളരെ സൗമ്യമായി ഇടപഴകുന്ന മൃഗങ്ങളിലൊന്നാണിത്.

    ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സേര്‍വേഷന്‍ ഓഫ് നേച്ചറിന്റെ പട്ടിക പ്രകാരം വംശനാശ ഭീഷണി നേരിടുന്ന റെറ്റിക്യൂലേറ്റഡ് ജിറാഫ് വിഭാഗത്തില്‍പ്പെട്ടതാണ് ഡാലിയ.നിലവില്‍ ലോകമെമ്പാടുമായി 11000-ല്‍ താഴെ ജിറാഫുകള്‍ മാത്രമേ ഈ ഇനത്തില്‍ അവശേഷിക്കുന്നുള്ളൂ. സാധാരണ കാട്ടിലെ ജിറാഫുകളുടെ ആയുസ് 25 വര്‍ഷമാണ്. എന്നാല്‍ ജിറാഫുകളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ മികച്ച പരിപാലനമാണ് ദുബായ് സഫാരി പാര്‍ക്കില്‍ ലഭ്യമാക്കുന്നത്. മൃഗഡോക്ടര്‍മാരുടെ പതിവ് പരിശോധനകൾക്ക് പുറമേ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആവശ്യമായ മരുന്നുകളും നല്‍കുന്നുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡാലിയയും മൃഗസംരക്ഷകനായ ഹെന്റി കയോണ്ടയും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്ന ഒരു വിഡീയോയും പിറന്നാള്‍ ദിനത്തില്‍ ഔദ്യോഗിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. വിവിധ ഇനങ്ങളില്‍പ്പെട്ട 3000 ലേറെ പക്ഷി-മൃഗാദികളുടെ ആവാസകേന്ദ്രമാണ് ദുബായ് സഫാരി പാര്‍ക്ക്. പാര്‍ക്കിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ ഷട്ടില്‍ ട്രെയിനുകള്‍ ഉള്‍പ്പടെ മികച്ച സൗകര്യങ്ങളുണ്ട്. കൊടും ചൂടില്‍ നിന്നും മൃഗങ്ങളെ സംരക്ഷിക്കാനായി വേനല്‍ മാസങ്ങളില്‍ സഫാരി പാര്‍ക്ക് അടച്ചിടാറുണ്ട്.ജൂണ്‍ ആദ്യവാരമായിരിക്കും ഇങ്ങനെ അടച്ചിടുക എന്നാണ് സൂചന.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    UAE Zoo
    Latest News
    ജയഭാരതി @ 71, യൗവന സ്വപ്‌നങ്ങള്‍ക്ക് നിറക്കൂട്ട് 
    29/06/2025
    ഡോ. ഹാരിസ് കേരളത്തിന്റെ കഫീല്‍ ഖാനെന്ന് പി.കെ ഫിറോസ്
    29/06/2025
    ഡോക്ടറെ വീഡിയോ കോളിൽ നിന്ന് മാറാൻ അനുവദിക്കാതെ എട്ടു നാൾ; ‍ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കവർന്നത് മൂന്നു കോടി
    29/06/2025
    സര്‍ജിക്കല്‍ ഉപകരണങ്ങളില്ല, മരുന്നുകളില്ല, ഓപറേഷന്‍ ചെയ്താല്‍ തുന്നി കെട്ടാനുള്ള നൂല് പോലുമില്ലാതെ കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍- വി.ഡി സതീശൻ
    29/06/2025
    ലഹരി വിരുദ്ധ ദിനാചരണം: റിയാദ് സലഫി മദ്റസയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.