ദുബായ്: യു.എ.ഇയിലെ ഏറ്റവും ബൃഹത്തായ കോളേജ് അലുംനികളുടെ സംഗമസ്ഥാനമായ അക്കാഫ് ഇവന്റ്സിന്റെ പുതിയ ഓഫീസ് എലൈറ്റ് ഗ്രൂപ്പ് ചെയർമാൻ ആർ. ഹരികുമാർ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷ്യത വഹിച്ചു. അക്കാഫ് ഇവന്റ്സിന്റെ സാഹിത്യ വിഭാഗത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചത് ഷാർജ ബുക്ക് അതോറിറ്റിയുടെയും, അന്താരാഷ്ട്ര ബുക്ക് ഫെയ്‌റന്റെയും എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടീവ് പി വി മോഹൻകുമാറാണ്. പ്രവാസ ഭൂമിയിൽ വായനയെ പ്രോത്സാഹിപ്പിക്കാൻ അക്കാഫ് ഇവന്റ്സ് ഒരുക്കിയ വായനശാലയുടെ ഉദ്‌ഘാടനം മലയാള മനോരമ ബ്യൂറോ ചീഫ് മിന്റു പി. ജേക്കബ് നിർവഹിച്ചു. അക്കാഫ് ഡാൻസ് ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്‌ഘാടനവും ഈ ചടങ്ങിൽ വെച്ച് നടന്നു.
ഖലീജ് ടൈംസ് അസോസിയേറ്റ് എഡിറ്റർ നസ്റീൻ അബ്ദുല്ല, എം.സി.എ. നാസർ (മീഡിയ വൺ ), ഷാബു കിളിത്തട്ടിൽ, അർഫാസ്, അനൂപ് കീച്ചേരി (യു.എ.ഇ. വാർത്താ) പ്രമുഖ സാഹിത്യകാരൻ ഇ.കെ. ദിനേശൻ, അക്കാഫ് സാഹിത്യ വിഭാഗം ഉപദേശക സമിതി അംഗമായ ഗീതാമോഹൻ, സാദിഖ് കാവിൽ (മനോരമ ഓൺലൈൻ ), ഷഹാൽ (ഏഷ്യാനെറ്റ് ന്യൂസ്) അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജു കുമാർ, വൈസ് ചെയർമാൻ അഡ്വ. ബക്കറലി, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക് തൈക്കണ്ടി, സെക്രട്ടറി മനോജ് കെ.വി, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, ജോയിന്റ് ട്രഷറർ ഷിബു മുഹമ്മദ്, കൾച്ചറൽ കൺവീനർ വി.സി. മനോജ്, അമീർ കല്ലട്ര, ഫിറോസ് അബ്ദുല്ല, ലേഡീസ് വിംഗ് ചെയർ പേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശേരി, സെക്രട്ടറി രശ്മി ഐസക് എന്നിവർ സംസാരിച്ചു.
ദീപിക സുജിത്ത് (കോർഡിനേറ്റർ) , മഞ്ജു ശ്രീകുമാർ, സജ്‌ന അബ്ദുല്ല, റമൽ നാരായണൻ (ജോയിന്റ് കൺവീനർ) എന്നിവരടങ്ങുന്ന ലിറ്റററി ക്ലബ്ബ് ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകിയ ചടങ്ങിൽ ലിറ്റററി ക്ലബ്, വായനശാല, വിദ്യാർഥികളുടെ ചെറുകഥാമത്സരം, മാതൃഭൂമി ചെറുകഥാമത്സരം, ഡാൻസ് ക്ലബ്, കലാലയൻ മാഗസിൻ തുടങ്ങിയ ക്ലബ്ബുകളുടെ സാരഥികളെ പരിചയപ്പെടുത്തി. മുഖ്യ ലൈബ്രേറിയൻ ശ്രീകുമാർ, ലൈബ്രറി കൺവീനർ അജിത്ത് വല്ലോളി എന്നിവർ വായനശാലയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു. അക്കാഫ് ഡാൻസ് ക്ലബ് അവതരിപ്പിച്ച കവിതകളുടെയും നാടൻപാട്ടിന്റെയും നൃത്താവിഷ്കാരവും, ഒപ്പം അക്കാഫ് മ്യൂസിക് ക്ലബ്ബിന്റെ ഗാനസന്ധ്യയും പരിപാടിക്ക് മാറ്റുകൂട്ടി.
അക്കാഫ് ചീഫ് കോർഡിനേറ്റർമാരായ അനൂപ് അനിൽ ദേവനും ശിവാങ്കിയും ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു. ലിറ്റററി ക്ലബ് സെക്രട്ടറി അജിത് കണ്ടല്ലൂർ സ്വാഗതവും, സാഹിത്യ വിഭാഗം കോഓർഡിനേറ്റർ ദീപിക സുജിത് നന്ദിയും പറഞ്ഞു.



