അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ 2026-27വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻ്റായി എ.എം.അൻസാറിനെയും ജനറൽ സെക്രട്ടറിയായി പി.ടി റഫീഖിനേയും ട്രഷററായി അനീഷ് മോൻ അനീഷിനെയുമാണ് തിരഞ്ഞെടുത്തത്. നസീർ പെരുമ്പാവൂരാണ് പുതിയ വൈസ് പ്രസിഡൻ്റ്. അബ്ദുൽറിയാസ്,അമീറുദ്ദീൻ, അനീഷ് ഭാസി, അനുപ ബാനർജി, ബിബിൻ ചന്ദ്രൻ, ഹാറൂൺ,ഗോപകുമാർ, രാജേഷ് മഠത്തിൽ, സലിംനൗഷാദ്, ഷിബു കെ. ചന്ദ്രൻ എന്നിവരാണ് 11 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ. രത്നകുമാറിനെ പുതിയ ഓഡിറ്ററായും സിറാജുദ്ദീനെ അസിസ്റ്റന്റ് ഓഡിറ്ററായും തിരഞ്ഞെടുത്തു.
പ്രസിഡന്റ് സലിം ചിറക്കൽ അധ്യക്ഷനായ ജനറൽ ബോഡി യോഗത്തിൽ ജനറൽ സെക്രട്ടറി ടി.വി.സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ യാസർ അറാഫത്ത് വാർഷിക കണക്കും അവതരിപ്പിച്ചു. ഓഡിറ്റർ അഹദ് വെട്ടൂർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
