ഷാർജ– ഇന്ത്യയിൽ നിന്ന് കിർഗിസ്ഥാനിലേക്ക് പുറപ്പെട്ട 15 മലയാളികൾ അടക്കം 28 പേർ യുഎഇ ഷാർജ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. മെഡിക്കൽ വിദ്യാർഥികൾ അടക്കമുള്ളവർ ഈ സംഘത്തിൽ ഉണ്ട്. ബുധനാഴ്ച രാത്രി കൊച്ചി, ബാംഗ്ലൂർ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെട്ട അറബിയിൽ എയർ അറേബ്യയിലെ യാത്രക്കാരാണ് കുടുങ്ങിയിരിക്കുന്നത്. മുടർമഞ്ഞു കാരണം ആദ്യം ദുബൈ എയർപോർട്ടിൽ ഇറക്കിയ വിമാനം 12 മണിക്കൂറിന് ശേഷം ഷാർജയിലേക്ക് കൊണ്ടുപോവുകയായിരുന്നു. 16 മണിക്കൂറിൽ കൂടുതലായി ഇവിടെ കുടുങ്ങിക്കിടക്കുന്ന ഇവർക്ക് ഭക്ഷണം താമസമോ ലഭ്യമായിട്ടില്ല എന്നാ പരാതികൾ ഉയരുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



