ദുബൈ– ബിസിനസ് പങ്കാളികളിൽ നിന്നും 15 കിലോ സ്വർണം തട്ടിയെടുത്ത കേസിൽ പ്രതി 32 ലക്ഷം ദിനാർ നഷ്ടപരിഹാരം ഉടമകൾക്ക് നൽകണമെന്ന് കോടതി. ദുബൈ സിവിൽ കോടതിയാണ് ഉത്തരവിട്ടത്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതിക്ക് തെളിഞ്ഞിരുന്നു. നിയമപരമായ പലിശയും, കോടതി ചെലവ്, അറ്റോണി ജനറലിനുള്ള ചെലവും പ്രതി നൽകണമെന്നും കോടതി ഉത്തരവിട്ടു.
2024ൽ 35 ലക്ഷം ദിർഹം വില വരുന്ന സ്വർണം തട്ടിയെടുത്തെന്ന് ആരോപിച്ച് രണ്ടു ബിസിനസ് പങ്കാളികൾ പരാതി നൽകിയതിനെത്തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. 45 ലക്ഷം ദിനാർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇവർ കോടതിയിൽ കേസ് ഫയൽ ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



