അബുദാബി: യു.എ.ഇയിലുടനീളം കൊതുക് പെരുകുന്ന ഹോട്സ്പോട്ടുകൾ ഇല്ലാതാക്കുന്നതിനും കൊതുക് ശല്യം കുറക്കുന്നത്തിനുമുള്ള ശ്രമങ്ങൾ യു.എ.ഇ ഊർജിതമാക്കുമെന്ന് കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MOCCAE) അറിയിച്ചു. യു എ ഇ യിൽ അടുത്തിടെയുണ്ടായ കനത്ത മഴയെത്തുടർ ന്നാണ് കൊതുക് ശല്യം കൂടിയത്. വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിലും ന്നനഞ്ഞ പ്രദേശങ്ങളിലും കൊതുകുകൾ പെരുകാനുള്ള സാധ്യത വർദ്ധിപ്പിച്ചു.
കൊതുകുകൾ ഉള്ള വ്യാപകമായ പ്രദേശങ്ങളിൽ അവയെ നിയന്ത്രിക്കുന്നതിനായി ഏറ്റവും ഉയർന്ന നിലവാരമുള്ള അത്യധുനിക അന്താരാഷ്ട്ര സാങ്കേതിക വിദ്യകൾ ഉപയോഗിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
കൊതുക് വിരുദ്ധ കാമ്പയിന്റെ മൂന്നാം ഘട്ടത്തിൻ്റെ ഭാഗമായി, ആരോഗ്യ പ്രതിരോധ മന്ത്രാലയവും എമിറേറ്റ്സ് ഹെൽത്ത് സർവ്വീസും (EHS) കൊതുകുകൾ പരത്തുന്ന രോഗങ്ങളെ കുറിച്ചുള്ള അവബോധവും ദേശീയ തലത്തിൽ ഫലപ്രദമായ പ്രതിരോധ നടപടികളും സജീവമായി പ്രോൽസാഹിപ്പിക്കുന്നുണ്ട്.