അബുദാബി – യു.എ.ഇയിലുള്ള ബില്യണ്‍ കണക്കിന് ഡോളറിന്റെ ഇറാന്‍ ആസ്തികള്‍ മരവിപ്പിക്കുന്ന കാര്യം യു.എ.ഇ പരിഗണിക്കുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുമായും ഇസ്രായിലുമായുമുള്ള സൈനിക സംഘര്‍ഷത്തിനിടയില്‍ ഇറാന്റെ വിദേശ കറന്‍സിയിലേക്കും ആഗോള വ്യാപാരത്തിലേക്കുമുള്ള പ്രവേശനം ഇത് നിയന്ത്രിക്കും. യു.എ.ഇ ആസ്ഥാനമായുള്ളതും ഇടപാടുകള്‍ മറച്ചുവെക്കാന്‍ ഉപയോഗിക്കുന്നതുമായ ഷെല്‍ കമ്പനികളുടെ ആസ്തികള്‍ മരവിപ്പിക്കുന്നത് മുതല്‍ ഔദ്യോഗിക ബാങ്കിംഗ് ചാനലുകള്‍ക്ക് പുറത്ത് ഫണ്ട് കൈമാറാന്‍ ഉപയോഗിക്കുന്ന പ്രാദേശിക എക്‌സ്‌ചേഞ്ച് സ്ഥാപനള്‍ക്കെതിരെ വ്യാപകമായ സാമ്പത്തിക നടപടികള്‍ ആരംഭിക്കുന്നത് വരെയുള്ള നടപടികള്‍ യു.എ.ഇ അധികൃതര്‍ പരിഗണിക്കുന്നുണ്ടെന്ന് അഭിജ്ഞ വൃത്തങ്ങളെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



