അബൂദാബി– യുഎഇ ബിഗ് ടിക്കറ്റ് സീരീസ് 280 ലൈവ് നറുക്കെടുപ്പിൽ വിജയിയായി പ്രവാസി. അൽ ഐനിൽ താമസിക്കുന്ന സലൂണിലെ ജീവനക്കാരനാണ് നിസ്സാൻ പട്രോൾ സമ്മാനമായി ലഭിച്ചത്. 22 വർഷമായി യുഎഇയിൽ താമസിക്കുന്ന ബംഗ്ലാദേശ് സ്വദേശി സുമൻ ചന്ദ്രോ ശ്രീകേതോകി ചന്ദ്രോ(43)യെയാണ് ഭാഗ്യം തേടിയെത്തിയത്. കഴിഞ്ഞ 8 വർഷമായി ഇദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. സാധാരണ സുഹൃത്തുക്കളോടൊപ്പം ടിക്കറ്റെടുക്കാറുള്ള ഇദ്ദേഹം ഇത്തവണ ഒറ്റക്കാണ് ടിക്കറ്റെടുത്തത്. സുമൻ ഇപ്പോഴും സമ്മാനം ലഭിച്ചതിന്റെ ഞെട്ടലിലാണ്. ആഡംബര കാർ സൂക്ഷിക്കണോ അല്ലെങ്കിൽ അതിന് തുല്യമായ പണം വാങ്ങണോ എന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല.
Sunday, July 26
Breaking:
- കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് ജനപ്രതിനിധികൾക്ക് ആദരവും ഉന്നത വിജയം നേടിയവർക്ക് ബഹുമതിയും സമ്മാനിച്ചു
- ഹദീസ് പഠന വഴിയിൽ സൗദി അറേബ്യയുടെ സേവനം മഹത്തരം: ഫൈസൽ മൗലവി
- ഇതാണ് സഖ്യത്തിനുള്ള സമയം, പിന്നീട് കരഞ്ഞിട്ട് കാര്യമില്ല-യു.പിയിൽ എസ്.പിയെ സഖ്യത്തിന് ക്ഷണിച്ച് ഒവൈസി
- മലപ്പുറം കുറ്റിപ്പുറത്ത് ദേശീയ പാതയിൽ ബസ് ഡിവൈഡറിലിടിച്ച് നെടുകെ പിളർന്നു, ഒരാൾ മരിച്ചു
- ലഹരിപ്പണം അക്കൗണ്ടിലെത്തും, പിന്നാലെ ലൊക്കേഷൻ; എംഡിഎംഎ കേസിൽ രണ്ടാമത്തെ അധ്യാപികയും അറസ്റ്റിൽ
