മസ്കത്ത്: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലകളുമായി ബന്ധമുള്ള രണ്ട് പേർ ഒമാനിൽ അറസ്റ്റിൽ. ജനറൽ ഡയറക്ടറേറ്റ് ഫോർ കോംബാറ്റിംഗ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസാണ് ഇവരെ പിടികൂടിയത്. സൂക്ഷ്മമായ നിരീക്ഷണവും അതെ തുടർന്ന് നടത്തിയ അന്വേഷണത്തിലുമാണ് അറസ്റ്റെന്ന് റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു.
85 കിലോയിലധികം ഹാഷിഷും മരിജുവാനയും 70,000 സൈക്കോട്രോപിക് ഗുളികകളും ഇവരിൽ നിന്ന് കണ്ടെടുത്തു. ഖുറിയത്ത് തീരത്തിന് സമീപത്ത് വെച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു മയക്കുമരുന്ന്. വ്യക്തികൾക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group