മക്ക – വീട്ടില്‍ അതിക്രമിച്ചു കയറി പ്രവാസിയെ കൊലപ്പെടുത്തിയ മൂന്നു സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സുഡാനി പൗരന്‍ മുഹമ്മദ് മഹ്‌മൂദ് അല്‍ഫക്കി അല്‍അജബിനെ വീട്ടില്‍ കയറി വെടിവെച്ചുകൊലപ്പെടുത്തിയ സൗദി പൗരന്‍ അഹ്‌മദ് ബിന്‍ അബ്ദുല്ല ബിന്‍ അലി അല്‍ശംറാനി, കൊലപാതകം ആസൂത്രണം ചെയ്യുന്നതില്‍ പങ്കാളിത്തം വഹിക്കുകയും കൃത്യം നടത്താന്‍ സഹായിക്കുകയും ചെയ്ത ബന്ദര്‍ ബിന്‍ മൂസ ബിന്‍ അബ്ദു അല്‍രിസ്ഖി അല്‍ഖര്‍നി, മഹ്ദി ബിന്‍ യഹ്‌യ ബിന്‍ മുഹമ്മദ് അവാജി എന്നിവര്‍ക്ക് മക്ക പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്. കവര്‍ച്ച ലക്ഷ്യത്തോടെയാണ് മൂന്നംഗ സംഘം സുഡാനിയും സുഹൃത്തുക്കളും കഴിയുന്ന താമസസ്ഥലത്ത് അതിക്രമിച്ചു കയറി കൊലപാതകം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



