റിയാദ്– 36 വര്‍ഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ബത്ഹ ഏരിയ , ബത്ഹ ബി യൂണിറ്റ് അംഗം വി.ശശികുമാറിന് യാത്രയയപ്പ് നല്‍കി. 1990 ല്‍ സൗദിയിലെത്തിയ ശശികുമാര്‍ റിയാദിലും ദമാമിലുമായി വിവിധ കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ 17 വര്‍ഷമായി റിയാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ അഡ്മിനിസ്‌ട്രേഷന്‍ വകുപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു.
ബത്ഹ ലൂഹ ഹാളില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് അഡ്വ: അജിത് ഖാന്‍ അധ്യക്ഷനായി. കേളി മുഖ്യരക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരന്‍ കണ്ടോന്താര്‍, സുരേന്ദ്രന്‍ കൂട്ടായി, കേളി സെക്രട്ടറി സുനില്‍ കുമാര്‍, പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട്, ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, വൈസ് പ്രസിഡന്റുമാരായ രാമകൃഷ്ണന്‍, റഫീഖ് ചാലിയം, കേന്ദ്രകമ്മിറ്റി അംഗം ബിജു തായമ്പത്ത്, കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ഷഫീഖ് അങ്ങാടിപ്പുറം, ബത്ഹ രക്ഷാധികാരി സമിതി സെക്രട്ടറി മോഹന്‍ദാസ്, മര്‍ഖബ് രക്ഷാധികാരിസമിതി സെക്രട്ടറി അനില്‍ അറക്കല്‍, ബത്ഹ ഏരിയ പ്രസിഡന്റ് ഫക്രുദീന്‍, ട്രഷറര്‍ സലിം മടവൂര്‍, ഏരിയ ജോയിന്റ് സെക്രട്ടറി രാജേഷ് ചാലിയാര്‍, ബത്ഹ രക്ഷാധികാരി സമിതി അംഗങ്ങളായ ദീപ രാജന്‍ ,ഉമ്മര്‍, രാജേഷ് കാടപ്പടി, സൗബീഷ്, സുധീഷ് തറോല്‍, ബിജു ഉള്ളാട്ടില്‍ , ധനേഷ് , ബി യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷൈജു യശോധരന്‍, റിംഷാദ്, സെന്റര്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം ഹാഷിഖ് വലപ്പാട്, യൂണിറ്റ് അംഗങ്ങളായ സമദ് അരീക്കോട്, പ്രവീണ്‍ ശശികുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.



