ദുബൈ– അമേരിക്കയിലെ ടെക്‌സസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ അമേരിക്കക്ക് അനുശോചനവും ഉറച്ച ഐക്യദാർഢ്യവും അറിയിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ). ടെക്സസിൽ ഉണ്ടായ പ്രളയത്തെത്തുടർന്ന് നിരവധി പേരുടെ ജീവൻ പൊലിയുകയും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിരുന്നു.
“പ്രളയത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിനും അവിടുത്തെ സര്‍ക്കാരിനും ജനങ്ങള്‍ക്കും ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നു” യുഎഇ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഒട്ടനവധി ജീവൻ നഷ്ടപ്പെടുകയും, നിരവധി ആളുകളെ കാണാതാവുകയും, അതിശക്തമായ കാലാവസ്ഥയെത്തുടർന്ന് വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ മന്ത്രാലയം ശക്തമായ പിന്തുണ അറിയിച്ചു. വാഷിംഗ്ടൺ ഡിസിയിലെ യുഎഇ എംബസിയും നേരെത്തെ പിന്തുണ അറിയിച്ചിരുന്നു.