ജിസാൻ – ജിസാൻ കെ.എം.സി.സി സംഘടിപ്പിക്കുന്ന ഇരുപത്തിനാലാമത് ഇഫ്‌താർ സംഗമം വളരെ വിപുലമായി നടത്താൻ തീരുമാനിച്ചു. റമളാനിലെ രണ്ടാം വെള്ളിയാഴ്ച ജിസാനിലെ ഹൈപ്പർ പാണ്ടക്ക് സമീപമുള്ള സ്‌റ്റാർ വൺ ഗ്രൗണ്ടിലാണ് സംഗമം നടക്കുന്നത്.
കെ.എം.സി.സി സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ചേർന്ന കൗൺസിൽ മീറ്റിൽ പരിപാടിയുടെ വിജയത്തിനായി വിവിധ വിംഗുകൾക്ക് രൂപം നൽകി.
ചെയർമാൻ ഷംസു പൂക്കോട്ടൂർ, വൈസ്. ചെയർമാൻ മാരായി ഹാരിസ് കല്ലായി, ഗഫൂർ വാവൂർ, ഖാലിദ് പട്ല, മുനീർ ഹുദവി, ജനറൽ കൺവീനർ ഡോ: മൻസൂർ നാലകത്ത്, കൺവീനർമാരായി സ്വാദിഖ് മാസ്റ്റർ, ബഷീർ ആക്കോട്, ഷമീർ അമ്പലപ്പാറ, ജസ്മൽ വളമംഗലം ട്രഷറർ പി. എ. സലാം പെരുമണ്ണ എന്നിവരെയും വിവിധ വകുപ്പു കൺവീനർമാരായി ലൈറ്റ്& സൗണ്ട്. ഗഫൂർ മൂന്നിയൂർ, ഭക്ഷണം ജസ്മൽ വളമംഗലം, വളണ്ടിയർ വിംഗ്. ഷമീർ അമ്പലപ്പാറ, ഗ്രൗണ്ട് അറേഞ്ച് മെൻ്റ് ബഷീർ ആക്കോട്, മുസ്തഫ തുടങ്ങിയവരെ തെരഞ്ഞെടുത്തു. ആക്ടിംങ് പ്രസി. നാസർ ഇരുമ്പുഴിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം നാഷണൽ കമ്മറ്റി സെക്രട്ടറി ഹാരിസ് കല്ലായി ഉദ്ഘാടനം നിർവ്വഹിച്ചു. നാഷണൽ കമ്മറ്റി സക്രട്ടറിയേറ്റ് മെമ്പർ ഗഫൂർ വാവൂർ ചർച്ചകൾക്ക് തുടക്കം കുറിച്ചു. മൻസൂർ നാലകത്ത് ഇഫ്താർ പ്രോഗ്രാം വിശദികരിച്ചു. വിവിധ ഏരിയ കമ്മറ്റികളെ പ്രതിനിധീകരിച്ച് കൊണ്ട് മുസ വലിയോറ, ബഷീർ ആക്കോട്, ബഷീർ എടക്കര, അശ്‌റഫ് ഫൈസി, സിറാജ് പുല്ലൂരാംപാറ, നജീബ് പാണക്കാട് തുടങ്ങിയവർ സംസാരിച്ചു. രണ്ടായിരത്തോളം അതിഥികളെ പ്രതീക്ഷിക്കുന്ന സംഗമത്തിൽ സ്‌ത്രീകൾക്ക് പ്രതേകം സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ജനറൽ സെക്രട്ടറി ഖാലിദ് പട്ല സ്വാഗതവും പി.എ. സലാം പെരുമണ്ണ നന്ദിയും പറഞ്ഞു.



