ദുബൈ– 79ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടുള്ള ആദര സൂചകമായി ഇത്തവണയും ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ത്രിവർണ്ണപതാക മിന്നും. ആഗസ്ത് 15ന് രാത്രിയായിരിക്കും ബുർജ് ഖലീഫയിൽ പതാക പ്രദർശിപ്പിക്കുക.
കഠിന ചൂട് കണക്കിലെടുത്ത് ഇത്തവണ കോൺസുലേറ്റ് ഉൾപ്പടെ ഇന്ത്യൻ മിഷനുകളിൽ പതാക ഉയർത്തൽ ചടങ്ങ് നേരത്തെ നടക്കും. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ രാവിലെ 6.30ന് പതാക ഉയർത്തും. 6 മണി മുതൽ ആളുകൾക്ക് പ്രവേശനം അനുവദിക്കും.
അബൂദാബിയിലെ ഇന്ത്യൻ എംബസിയിൽ രാവിലെ 7.15നായിരിക്കും പതാക ഉയർത്തൽ. വിവിധ കലാപരിപാടികളും എംബസികൾക്ക് കീഴിൽ നടക്കും. സ്വാതന്ത്യ ദിനാഘോഷങ്ങളോടനുബന്ധിച്ച് ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നടത്തിയ രക്തദാന ചടങ്ങിൽ 270 പേർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group