റിയാദ്– ലതാകിയ ഗവർണറേറ്റിലുണ്ടായ കാട്ടുതീയിൽ സിറിയയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിസിസി. ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി സിറിയക്കും അവിടുത്തെ ജനങ്ങള്‍ക്കും കൗൺസിലിന്റെ പിന്തുണ അറിയിച്ചത്. സിറിയയിൽ കാട്ടുതീയെ തുടർന്ന് നിരവധി നാശനഷ്ടങ്ങളാണ് ഉണ്ടായത്.
ഈ അപകടത്തെ അതിജീവിക്കാൻ സിറിയക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷയും സ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതിനായി പുനർനിർമ്മാണവും വീണ്ടെടുക്കൽ പ്രക്രിയയും തുടരാൻ സിറിയൻ ജനതയ്ക്ക് കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അല്‍ ബുദൈവി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group