കുവൈത്ത് സിറ്റി – രാജ്യത്തെ മസ്ജിദുകളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തറാവീഹ് നമസ്‌കാരം റദ്ദാക്കിയതായി കുവൈത്ത് ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളമുള്ള എല്ലാ പള്ളികളിലും ഇശാ നമസ്‌കാരം മാത്രമേ നടത്തുകയുള്ളൂ. മേഖലയിലെ നിലവിലെ സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ് ഈ തീരുമാനം എന്ന് മന്ത്രാലയം വിശദീകരിച്ചു. കൂടുതല്‍ നിര്‍ദേശങ്ങള്‍ ഉണ്ടാകുന്നതുവരെ എല്ലാ ഗവര്‍ണറേറ്റുകളിലെയും എല്ലാ മസ്ജിദുകള്‍ക്കും ഈ നടപടി ബാധകമാണെന്ന് കുവൈത്ത് ഔഖാഫ്, ഇസ്‌ലാമിക കാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



