ന്യൂഡൽഹി – യുഎഇയിൽ വച്ച് നടക്കുന്ന ഏഷ്യ കപ്പ് ടൂർണമെന്റിലെ ഇന്ത്യ – പാകിസ്ഥാൻ മത്സരം റദ്ദാക്കണമെന്ന നിയമഭ്യർത്ഥികളുടെ ഹർജി സുപ്രീം കോടതി തള്ളി. ഇത് വെറും ഒരു മത്സരമാണെന്നാണ് കോടതി പറഞ്ഞത്. ജസ്റ്റിസ് കെ മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഈ ഹർജിയെ തള്ളിക്കളഞ്ഞത്.
മിസ് ഉർവശി ജെയ്ൻ കീഴിൽ നാല് വിദ്യാർത്ഥികൾ ആയിരുന്നു പൊതു താൽപര്യ ഹർജിയുമായി കോടതിയെ സമീപിച്ചത്. ആർട്ടിക്കിൾ 32 പ്രകാരം ഞായറാഴ്ച നടക്കുന്ന മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
പഹൽഗാം ആക്രമണത്തിന് കാരണക്കാരായ പാകിസ്ഥാനുമായി കളിക്കരുത് എന്നായിരുന്നു ഇവരുടെ ആവശ്യം. ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സാധാരണക്കാരെക്കാളും , സൈനികരെക്കാളും വലുതല്ല ക്രിക്കറ്റ് എന്നും ഇവർ ഹർജിയിൽ ചൂണ്ടി കാണിച്ചു.
” എന്താണ് ഇത്ര തിരക്ക്, അതൊരു മത്സരമാണ് അത് അങ്ങനെ തന്നെ പോകട്ടെ. ഈ ഞായറാഴ്ചയാണ് മത്സരം, ഒന്നും ചെയ്യാൻ സാധിക്കില്ലയെന്നും കോടതി ഇവരോട് പറഞ്ഞു.
സെപ്റ്റംബർ 14ന് ഞായറാഴ്ച രാത്രി 8 മണിക്ക് നടക്കുന്ന ഇന്ത്യ – പാകിസ്ഥാൻ മത്സരത്തിനായി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുകയാണ്