Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 28
    Breaking:
    • നെതന്യാഹു അബുദാബി സന്ദർശിച്ച് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി
    • തെരുവ് നായ്ക്കളുടെ ആക്രമണം: പരിക്കേറ്റവരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
    • ഗാസ യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 74,000 കവിഞ്ഞു
    • മക്ക സംയുക്ത പ്രതിരോധ കരാറില്‍ ചേരുന്ന കാര്യം ഈജിപ്ത് പഠിക്കുന്നതായി വിദേശ മന്ത്രി
    • റിയാദ് പ്രവിശ്യയിലെ മുഴുവൻ സ്കൂളുകളും നാളെ മുതൽ പ്രവർത്തിക്കും, അവധി റദ്ദാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    തെരുവ് നായ്ക്കളുടെ ആക്രമണം: പരിക്കേറ്റവരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/09/2026 Gulf Kuwait 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കുവൈത്ത് സിറ്റി- വ്യത്യസ്ത സംഭവങ്ങളിലായി തെരുവ് നായ്ക്കളുടെയും വളർത്തുനായയുടെയും ആക്രമണത്തിൽ പരിക്കേറ്റ രണ്ട് പേരെ ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽയൂസഫ് അൽസ്വബാഹ് ആശുപത്രിയിലെത്തി സന്ദർശിച്ചു. ഇവരുടെ ആരോഗ്യനില മന്ത്രി നേരിട്ട് വിലയിരുത്തി.
    പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് പരിസരത്ത് ജോലി ചെയ്യുന്നതിനിടെ തെരുവുനായ്ക്കളുടെ കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായ അതോറിറ്റി ജീവനക്കാരനെ ശൈഖ് ഫഹദ് ഫർവാനിയ ആശുപത്രിയിലെത്തിയാണ് സന്ദർശിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില അന്വേഷിച്ചറിഞ്ഞ മന്ത്രി, വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു.
    തുടർന്ന്, സ്വന്തം വീട്ടിലേക്ക് പ്രവേശിക്കുന്നതിനിടെ വളർത്തുനായയുടെ ആക്രമണത്തിനിരയായി അൽഅമീരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുവൈത്തി വനിതയെയും അദ്ദേഹം സന്ദർശിച്ചു.

    ഉടമയ്‌ക്കെതിരെ കേസ്

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വനിതയെ ആക്രമിച്ച നായ ഒരാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മൃഗത്തെ പരിപാലിക്കുന്നതിലുണ്ടായ അശ്രദ്ധയ്ക്കും വനിതയെ ആക്രമിച്ച് പരിക്കേൽപിച്ചതിനും ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

    പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശം

    പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യങ്ങളോ തെരുവുനായ്ക്കളുടെ കൂട്ടങ്ങളോ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ 112 എന്ന എമർജൻസി നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. കൃത്യമായ സ്ഥലം അറിയിക്കുന്നതിലൂടെ ജീവൻ സംരക്ഷിക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും ബന്ധപ്പെട്ട അധികൃതർക്ക് സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    dog attack Kuwait
    Latest News
    നെതന്യാഹു അബുദാബി സന്ദർശിച്ച് മുഹമ്മദ് ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി
    28/09/2026
    തെരുവ് നായ്ക്കളുടെ ആക്രമണം: പരിക്കേറ്റവരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി
    28/09/2026
    ഗാസ യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 74,000 കവിഞ്ഞു
    28/09/2026
    മക്ക സംയുക്ത പ്രതിരോധ കരാറില്‍ ചേരുന്ന കാര്യം ഈജിപ്ത് പഠിക്കുന്നതായി വിദേശ മന്ത്രി
    28/09/2026
    റിയാദ് പ്രവിശ്യയിലെ മുഴുവൻ സ്കൂളുകളും നാളെ മുതൽ പ്രവർത്തിക്കും, അവധി റദ്ദാക്കി
    28/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.