അബുദാബി– യുഎഇയുടെ വടക്കൻ മേഖലകളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഒമാനിൻ്റെ ഭാഗമായ മുസന്ദത്തിന് തെക്ക് ഭാഗത്ത് ഇന്ന് (ഞായറാഴ്ച) പ്രാദേശിക സമയം പുലർച്ചെ 4:44-നാണ് നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂമിക്കടിയിൽ 5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. യുഎഇയുടെ ചില വടക്കൻ പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടെങ്കിലും എവിടെയും നാശനഷ്ടങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും രാജ്യം സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



