റിയാദ്- വിവാഹാഘോഷത്തിനിടെ ആഹ്ലാദം പ്രകടിപ്പിച്ച് ആകാശത്തേക്ക് നിറയൊഴിച്ച മൂന്നു പേരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരുടെ ജീവന് ഭീഷണി സൃഷ്ടിച്ച് വിവാഹാഘോഷത്തിനിടെ വെടിവെപ്പ് നടത്തുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. രണ്ടു സൗദി യുവാക്കളും നുഴഞ്ഞുകയറ്റക്കാരനായ യെമനി യുവാവുമാണ് അറസ്റ്റിലായത്. വെടിവെപ്പ് നടത്താൻ ഉപയോഗിച്ച തോക്കുകൾ ഇവരുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. സംഭവത്തിൽ പങ്കുള്ള എല്ലാവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും റിയാദ് പോലീസ് അറിയിച്ചു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







