ഷാർജ- ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സലീം ബിൻ സുൽത്താൻ അൽ ഖാസിമിയുടെയും ശൈഖ് അബ്ദുർ റഹ്മാൻ ബിൻ സലീം ബിൻ സുൽത്താൻ അൽ ഖാസിമിയുടെയും സഹോദരനായ ശൈഖ് മുഹമ്മദ് ബിൻ സലീം ബിൻ സുൽത്താൻ അൽ ഖാസിമി അന്തരിച്ചു.
വെള്ളിയാഴ്ചയായിരുന്നു മരണം. വിയോഗത്തിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ റൂളേഴ്‌സ് കോർട്ട് അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മയ്യിത്ത് നമസ്‌കാരം വെള്ളിയാഴ്ച അസർ നമസ്‌കാരത്തിന് ശേഷം ഷാർജയിലെ പ്രശസ്തമായ കിങ് ഫൈസൽ പള്ളിയിൽ നടക്കും
അനുശോചനം രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കായി അൽ ബദീഅയിലുള്ള ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് അബ്ദുല്ല ബിൻ സലീം അൽ ഖാസിമിയുടെ വസതിയിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
പുരുഷന്മാർക്ക് അനുശോചനമറിയിക്കാൻ ശൈഖ് അബ്ദുല്ല ബിൻ സലേം അൽ ഖാസിമിയുടെ അൽ ബദീയിലെ വസതിയിലും സ്ത്രീകൾക്കുള്ള ശനിയാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് അൽ തർഫയിലെ ശൈഖ് മുഹമ്മദ് ബിൻ സലീം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ വസതിയിലും സൗകര്യമൊരുക്കിയിട്ടുണ്ട്.
രാവിലെ ഒമ്പതുമണി മുതൽ ളുഹർ നമസ്‌കാരം വരെയും വൈകുന്നേരം അസർ നമസ്‌കാരത്തിന് ശേഷം മഗ്രിബ് നമസ്‌കാരം വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







