ജിദ്ദ- മലപ്പുറം ജില്ലാ യൂത്ത് ലീഗ് “മ” ലൗ, ലഗസി,ലിറ്ററേച്ചർ ഫെസ്റ്റ് ഐക്യദാർഢ്യ സമ്മേളനം യൂത്ത് ലീഗ് ദേശീയ പ്രസിഡൻ്റ് ആസിഫ് അൻസാരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഇസ്മയിൽ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് സ്വാഗതം പറഞ്ഞു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് ഷിബു മീരാൻ വിഷയാവതരണം നടത്തി. സെക്രട്ടറി സി.കെ ശാക്കിർ മുഖ്യഭാഷണം നടത്തി.
നാഷണൽ കമ്മിറ്റി ഭാരവാഹികളായ നിസാം മമ്പാട് , നാസർ വെളിയങ്കോട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ വി പി മുസ്തഫ, സി കെ റസാഖ് മാസ്റ്റർ, നാസർ മച്ചിങ്ങൽ ആശംസകളർപ്പിച്ച് സംസാരിച്ചു. അന്തരിച്ച മുസ്ലിം ലീഗ് നേതാവ് മമ്മുണ്ണി ഹാജിയുടെ പേരിൽ പ്രാർത്ഥനാ സദസ്സിന് സയ്യിദ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ, മുഹമ്മദലി മുസ്ലിയാർ കാപ്പ് നേതൃത്വം നൽകി. ഇല്യാസ് കല്ലിങ്ങൽ നന്ദി പറഞ്ഞു.