ദമ്മാം– ദമ്മാമിലെ പ്രമുഖ ഫുട്ബോൾ ക്ലബായ യൂത്ത് ക്ലബ് ഈസ്റ്റേൺ പ്രൊവിൻസ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദമ്മാം പാരഗൺ റെസ്റ്റോറന്റിൽ വെച്ചു സംഘടിപ്പിച്ച പരിപാടിയിൽ ക്ലബ് ചെയർമാൻ അയ്മൻ സഈദ് സ്വാഗതവും ക്ലബ് എക്സിക്യൂട്ടീവ് അംഗം ഗഫൂർ റമദാൻ സന്ദേശവും നൽകി. കഴിഞ്ഞ 13 വർഷക്കാലത്തെ ക്ലബ്ബിന്റെ നാൾ വഴികളിലൂടെ പ്രോഗ്രാം കൺവീനറും ചീഫ് എക്സിക്യൂട്ടീവ് അംഗം കൂടിയായ അനസ് മാള പ്രവർത്തനങ്ങളും നേട്ടങ്ങളും കോട്ടങ്ങളും കോർത്തിണക്കികൊണ്ടുള്ള മനോഹരമായ വിവരണം അവതരിപ്പിച്ചു.
ഇഫ്താറിൽ യൂത്ത് ക്ലബ് ഫാമിലിക്കൊപ്പം ഡിഫ ജനറൽ സെക്രട്ടറി റഷീദ് മാളിയേക്കൽ, വൈസ് പ്രസിഡന്റ് ആഷി നെല്ലിക്കുന്ന്,ടെക്നിക്കൽ കമ്മിറ്റി മെമ്പർ റാസിക് തുടങ്ങിയവർ പങ്കെടുത്തു. ജസീൽ അവതാരകനായ ഇഫ്താർ വിരുന്നിൽ വെച്ച് ക്ലബിന്റെ സ്പോൺസർമാരായ ദാർഅസിഹ,കറി ഹൗസ്,സ്റ്റീൽ ഫോഴ്സ് തുടങ്ങിയവർക്കുള്ള ഉപഹാരങ്ങൾ ക്ലബ് ചെയർമാൻ ,ഡിഫ പ്രതിനിധികൾ,റൗട്ടെക്സ് പ്രതിനിധി തുടങ്ങിയവർ ചേർന്നു കൈമാറി.
ഡിഫ പ്രതിനിധി റാസിക് ആശംസകൾ നേർന്നു. ഷജീർ തൂണേരി നന്ദിയും പറഞ്ഞു. ഇഫ്താർ വിരുന്നിന് ജംഷീർ മൂസ,സാബിക്,അജ്മൽ കണ്ണൂർ,സന്തോഷ്,ഹാഫിസ് തുടങ്ങിയവർ നേതൃത്വം നൽകി.



