തബൂക്ക് – കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത കനത്ത മഴക്കിടെ കാര്‍ ഒഴുക്കില്‍ പെട്ട് സൗദി യുവാവ് മരിച്ചു. നിയോമില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 22 കാരന്‍ ഓടിച്ച കാര്‍ അഖ്ബ റവ പര്‍വതത്തില്‍ നിന്ന് ഒഴുകിയെത്തിയ മലവെള്ളപ്പാച്ചിലില്‍ പെടുകയായിരുന്നു. ഇതേ സ്ഥലത്ത് ഏതാനും കാറുകള്‍ മലവെള്ളപ്പാച്ചിലില്‍ പെട്ടിരുന്നു. മറ്റു കാറുകളിലെ യാത്രക്കാരെ സിവില്‍ ഡിഫന്‍സും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
മണിക്കൂറുകള്‍ നീണ്ട തിരച്ചിലുകള്‍ക്കൊടുവില്‍ കാര്‍ അപകടത്തില്‍ പെട്ട സ്ഥലത്തു നിന്ന് ഏറെ ദൂരെ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കനത്ത മഴയില്‍ തബൂക്കില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. പല സ്ഥലങ്ങളിലും റോഡുകള്‍ തകരുകയും വാഹനങ്ങള്‍ ഒഴുക്കില്‍ പെടുകയും ചെയ്തു. കഴിഞ്ഞ ദിവസം സൗദിയില്‍ ഏറ്റവും മഴ ലഭിച്ചത് തബൂക്കിലായിരുന്നു.



