ജിദ്ദ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഐ.സി.എഫ്. ജിദ്ദ റീജിയണൽ കമ്മിറ്റി മദ്രസ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. കിഡ്സ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ നാല് വിഭാഗങ്ങളിലാണ് മത്സരം നടത്തിയത്. ഇമാം റാസി മദ്രസയിലെ വിദ്യാർത്ഥികൾ വിവിധ വിഭാഗങ്ങളിൽ സമ്മാനങ്ങൾ നേടി.
കിഡ്സ് വിഭാഗത്തിൽ ഇൽഹാൻ അഹമ്മദ് നവാസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സബ് ജൂനിയർ വിഭാഗത്തിൽ മുസമ്മിൽ, ജൂനിയർ വിഭാഗത്തിൽ അയാന ഫാത്തിമ സലാഹുദ്ദീൻ എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. വിജയികളെ അനുമോദിക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group