ജിദ്ദ- സാമൂഹിക, സാന്ത്വന, സന്നദ്ധ സംഘടനയായ തണൽ ചാപ്റ്ററിൽ വനിതാ വിഭാഗം നിലവിൽ വന്നു. വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചീഫ് കോർഡിനേറ്ററായി ഫസ്ന ശരീഫ്, അസിസ്റ്റന്റ് കോർഡിനേറ്ററായി മാജിതാ കുഞ്ഞി, കോർഡിനേറ്റർമാരായി അനീസ ബൈജു, റഫ്‌സീന അഷ്‌ഫാഖ്, ഷെറിൽ അർഷാദ് , റുക്‌സാന നാസർ, ഷക്കീല സലിം, നിദാ മഖ്‌ബൂൽ,സീനത്ത്, റിസാന ജിഫ്‌തിക്കാർ, താഹിറ അബ്ദുല്ലാഹ്, സുഹാ റാഫ്ഷാദ് എന്നിവരെ തിരഞ്ഞെടുത്തു.
കഴിഞ്ഞ 17 വർഷങ്ങളായി ഇന്ത്യയിലുടനീളം ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന സംഘടനയാണ് തണൽ. നിലവിൽ 17 സംസ്ഥാനങ്ങളിലായി 22 ആരോഗ്യ, വിദ്യാഭ്യാസ, പുനരധിവാസ പദ്ധതികൾ തണലിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ബുദ്ധിപരവും മാനസികവും ശാരീരികവുമായ പരിമിതികൾ നേരിടുന്ന കുട്ടികൾക്കായി 13 ഓളം മേഖലകളിൽ ഒരു വർഷം ദൈർഘ്യമുള്ള തൊഴിൽ പരിശീലനം നൽകുന്ന 15 സെന്ററുകൾ തണലിന് കീഴിലുണ്ട്.
ഫെബ്രുവരി 7 ന് തണൽ ചെയർമാൻ ഡോക്ടർ ഇദ്രീസിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്കായി ക്ലാസ് സംഘടിപ്പിക്കുന്നു. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും
+966 53 269 2011, +966 56 383 8163 നമ്പറുകളിൽ ബന്ധപ്പെടുക.