റിയാദ്- സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനം നമ്മൾ ചാവക്കാട്ടുക്കാർ സൗദി ചാപ്റ്റർ വിപുലമായി ആഘോഷിച്ചു. പരിപാടിയിൽ ദേശീയ ദിനം ആലേഖനം ചെയ്ത കേക്ക് മുറിച്ചു. സൗദിയുടെയും ഇന്ത്യയുടെയും ദേശീയ ഗാനങ്ങൾ ആലപിച്ചു. നിരവധി പേർ പങ്കെടുത്തു.
ഷാഹിദ് അറക്കലിന്റെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച യോഗം ഡോ. സഞ്ജീദ് കബീർ ഉദ്ഘാടനം ചെയ്തു. സയ്യിദ് ജാഫർ തങ്ങൾ അധ്യക്ഷത വഹിച്ചു. അബ്ദുൽ നാസർ, മനാഫ് അബ്ദുള്ള, റസാഖ് മാട്ടുമ്മൽ, ഷെഫീഖ് അലി, അബ്ദുൽ നാസർ, ഷാജഹാൻ ചാവക്കാട്, ഷെഹീർ ബാബു, ആരിഫ് വൈശ്യംവീട്ടിൽ, ഇജാസ് ചാവക്കാട്, ഉമെഷ് ഗുരുവായൂർ തുടങ്ങിയവർ സംസാരിച്ചു.
പ്രകാശൻ ഇ ആർ, ജഹാംഗീർ, ഷഹബാസ് പാലയൂർ, മുഹമ്മദ് കൈതമുക്ക്, അൻവർ ഖാലിദ്, ഉണ്ണിമോൻ പെരുമ്പലായി, റഫീഖ് കറുകമാട്, അൽ ജാബിർ റാഫാത്, ഫാറൂഖ് അണ്ടത്തോട്, മുസ്തഫ വട്ടേക്കാട്, സുൽഫിക്കർ, സലിം അകലാട്, തുടങ്ങിയവർ നേതൃത്വം നൽകി. ഫെർമിസ് മടത്തൊടിയിൽ സ്വാഗതവും അലി പൂത്താട്ടിൽ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







