Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • ജയഭാരതി @ 71, യൗവന സ്വപ്‌നങ്ങള്‍ക്ക് നിറക്കൂട്ട് 
    • ഡോ. ഹാരിസ് കേരളത്തിന്റെ കഫീല്‍ ഖാനെന്ന് പി.കെ ഫിറോസ്
    • ഡോക്ടറെ വീഡിയോ കോളിൽ നിന്ന് മാറാൻ അനുവദിക്കാതെ എട്ടു നാൾ; ‍ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കവർന്നത് മൂന്നു കോടി
    • സര്‍ജിക്കല്‍ ഉപകരണങ്ങളില്ല, മരുന്നുകളില്ല, ഓപറേഷന്‍ ചെയ്താല്‍ തുന്നി കെട്ടാനുള്ള നൂല് പോലുമില്ലാതെ കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍- വി.ഡി സതീശൻ
    • ലഹരി വിരുദ്ധ ദിനാചരണം: റിയാദ് സലഫി മദ്റസയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Gulf»Saudi Arabia

    സൗദിയിൽ നഴ്സുമാർക്ക് വൻ അവസരങ്ങൾ, ഇപ്പോൾ അപേക്ഷിക്കാം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/03/2025 Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സൗദി അറേബ്യയുടെ ആരോഗ്യവകുപ്പിന് കീഴിൽ നിരവധി സ്റ്റാഫ് നഴ്സുകളു(വനിത)ടെ ഒഴിവ്.
    നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വഴിയാണ് നിയമനം. ബേൺ യൂണിറ്റ്, കാർഡിയാക് ഐ.സി.യു (പീഡിയാട്രിക്സ്), ഡയാലിസിസ്, എമർജൻസി റൂം (ഇ.ആർ), ജനറൽ നഴ്സിംഗ്, ഓങ്കോളജി, ഓപ്പറേഷൻ റൂം – റിക്കവറി, ഐസിയു (ഇന്റന്‍സീവ് കെയർ യൂണിറ്റ്-അഡല്‍റ്റ്), എൻ.ഐ.സി.യു (ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്), ഓപ്പറേറ്റിംഗ് റൂം-റിക്കവറി (ഒആർ), പീഡിയാട്രിക് ജനറൽ, പി.ഐ.സി.യു (പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്), എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇതിനോടൊപ്പം സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസ്സിഫിക്കേഷനും (മുമാരിസ് + വഴി), എച്ച് ആര്‍ ഡി അറ്റസ്റ്റേഷന്‍, ഡാറ്റാഫ്ലോ പരിശോധന എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അപേക്ഷിക്കാന്‍ കഴിയുക.

    വിശദമായ സി.വിയും യും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോർട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകൾ സന്ദര്‍ശിച്ച് 2025 മാര്‍ച്ച് 29 നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. ഇതിനായുളള അഭിമുഖം ഏപ്രിലില്‍ എറണാകുളത്ത് നടക്കും. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്.

    കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. അഭിമുഖസമയത്ത് പാസ്സ്പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. റിക്രൂട്ട്മെന്റിന് 30,000 രൂപയും ജി.എസ്.ടി യും ഫീസായി ഈടാക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Nurse Riyadh
    Latest News
    ജയഭാരതി @ 71, യൗവന സ്വപ്‌നങ്ങള്‍ക്ക് നിറക്കൂട്ട് 
    29/06/2025
    ഡോ. ഹാരിസ് കേരളത്തിന്റെ കഫീല്‍ ഖാനെന്ന് പി.കെ ഫിറോസ്
    29/06/2025
    ഡോക്ടറെ വീഡിയോ കോളിൽ നിന്ന് മാറാൻ അനുവദിക്കാതെ എട്ടു നാൾ; ‍ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കവർന്നത് മൂന്നു കോടി
    29/06/2025
    സര്‍ജിക്കല്‍ ഉപകരണങ്ങളില്ല, മരുന്നുകളില്ല, ഓപറേഷന്‍ ചെയ്താല്‍ തുന്നി കെട്ടാനുള്ള നൂല് പോലുമില്ലാതെ കേരളത്തിലെ മെഡിക്കല്‍ കോളജുകള്‍- വി.ഡി സതീശൻ
    29/06/2025
    ലഹരി വിരുദ്ധ ദിനാചരണം: റിയാദ് സലഫി മദ്റസയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.