മക്ക – ഹറംകാര്യ വകുപ്പ് ഏര്‍പ്പെടുത്തിയ സൗജന്യ സേവനമായ തഹല്ലുൽ സേവനം ലഭിച്ചത് പത്തു ലക്ഷത്തിലേറെ പേര്‍ക്ക്. ഉംറ പൂര്‍ത്തിയാക്കി ഇഹ്‌റാമില്‍ നിന്ന് മുക്തരാകാനുള്ള അവസാന കര്‍മമായ മുടിവെട്ടാന്‍ ഏര്‍പ്പെടുത്തിയ സേവനമാണ് തഹല്ലുല്‍. കഴിഞ്ഞ റമദാനിലാണ് ഹറംകാര്യ വകുപ്പ് തഹല്ലുല്‍ സേവനം ആരംഭിച്ചത്.
വിശുദ്ധ ഹറമില്‍ രണ്ട് സ്ഥലങ്ങളിലാണ് തഹല്ലുല്‍ സേവനമുള്ളത്. ഇതില്‍ ഒന്ന് അല്‍മര്‍വ ഗെയ്റ്റിനടുത്തും രണ്ടാമത്തേത് കിഴക്കു ഭാഗത്തെ മുറ്റത്തുമാണ്. രണ്ട് മിനിറ്റ് മാത്രമാണ് ഇതിനായി എടുക്കുന്ന സമയം. പൂര്‍ണമായും അണുവിമുക്തമാക്കിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് നല്‍കുന്ന സേവനത്തിന് പ്രത്യേക സംഘം മേല്‍നോട്ടം വഹിക്കുന്നു.
അനുഷ്ഠാനങ്ങള്‍ സുഗമമാക്കാനും, ഹജ്, ഉംറ അനുഭവം മെച്ചപ്പെടുത്താനുമാണ് തഹല്ലുല്‍ സേവനത്തിലൂടെ ഹറംകാര്യ വകുപ്പ് ലക്ഷ്യമിടുന്നത്.