ബുറൈദ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയും കേരളത്തിൽ യു.ഡി.എഫും നേടിയ ഉജ്വല വിജയം ബുറൈദയിലെ യു.ഡി.എഫ് പ്രവർത്തകർ ബുറൈദയിൽ മധുരം വിതരണം ചെയ്ത് ആഘോഷിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്ക് എതിരായി ജനങ്ങൾ വിധിയെഴുതി എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
യു.ഡി.എഫിന് വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോയ പ്രവാസികളെയും സോഷ്യൽ മീഡിയയിൽ രാപകൽ പ്രചാരണം നടത്തിയ പ്രവാസികളെയും അഭിനന്ദിച്ചു. യു ഡി എഫിന് അനുകൂലമായി ഫലം വന്നതോടെ ഒ.ഐ.സി.സി, കെ.എം.സി.സി പ്രവർത്തകർ ഒത്തു കൂടി ആഹ്ലാദ പ്രകടനവും പായസ വിതരണം നടത്തി. നേതാക്കളായ സക്കീർ പത്തറ, പ്രമോദ് കുര്യൻ കോട്ടയം,അനീഷ് ചുഴലി, പി പി എം അശ്റഫ് കോഴിക്കോട്, ശരീഫ് തലയാട്, മുജീബ് ഒതായി, നവാസ് പള്ളിമുക്ക്, സുധീർ കായംകുളം, അലി പുതിയ ഒറ്റയിൽ വിനീഷ് ചെറിയാൻ, റഹീം കണ്ണൂർ നസീംഎളേറ്റിൽ, അനസ് ഹമീദ്, ബഷീർ വെങ്ങാലിയിൽ, റഫീഖ് ചെങ്ങളായി, ശബീറലി ചാലാട് , ശരീഫ് മാങ്കടവ്, ഫൈസൽ മല്ലാട്ടി , നൗഫൽപാലേരി എന്നിവർ നേതൃത്വം നൽകി.