ജിദ്ദ – മിഡില്‍ ഈസ്റ്റിൽ ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്നത് ഇസ്രായിലാണെന്ന് മുന്‍ സൗദി രഹസ്യാന്വേഷണ ഏജന്‍സി മേധാവിയും അമേരിക്കയിലെ മുന്‍ സൗദി അംബാസഡറുമായ തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍. ചിലര്‍ അവകാശപ്പെടുന്നതു പോലെ ഇറാനല്ലെന്നും തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ കൂട്ടിചേർത്തു. ഭീഷണിയുടെ യഥാര്‍ഥ ഉറവിടം ചിലര്‍ അവകാശപ്പെടുന്നത് പോലെ ഇറാനല്ല, ഇസ്രായിലാണെന്ന് മേഖലയിലെ സംഘര്‍ഷങ്ങള്‍ സ്ഥിരീകരിക്കുന്നു. നമ്മുടെ മേഖലയിലെ ഏറ്റവും വലിയ ഭീഷണിയും പ്രശ്നങ്ങളുടെ പ്രധാന ഉറവിടവും ഇസ്രായില്‍ ആണെന്നതില്‍ സംശയമില്ലെന്ന് മില്‍ക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉച്ചകോടിയിൽ തുര്‍ക്കി അല്‍ഫൈസല്‍ പറഞ്ഞു. അമേരിക്ക അടക്കമുള്ള അന്താരാഷ്ട്ര സമൂഹം ഇസ്രായിലിനെ നിയന്ത്രിക്കണമെന്നും തുര്‍ക്കി വ്യക്തമാക്കി.
അമേരിക്കയില്‍ നിന്ന് ഇറാന് കാര്യമായ തിരിച്ചടി നേരിട്ടിട്ടുണ്ട്. ലെബനനിലെ സംഭവവികാസങ്ങളും ഹിസ്ബുല്ലയുടെ സ്വാധീനം കുറയുന്നതും സിറിയയിലെ മാറ്റങ്ങളുമെല്ലാം മിഡില്‍ ഈസ്റ്റില്‍ സ്വാധീനം ചെലുത്താനുള്ള ഇറാന്റെ കഴിവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇസ്രായില്‍ സിറിയയില്‍ ദിവസേന ആവര്‍ത്തിച്ച് ബോംബാക്രമണം നടത്തുന്നു. ഗാസയിലും വെസ്റ്റ് ബാങ്കിലും ഫലസ്തീനികളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളും തുടരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടായിരുന്നിട്ടും ലെബനനിലും ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തുന്നു. നമ്മുടെ മേഖലയിലെ സമാധാനത്തിന് ഇസ്രായില്‍ നല്ല സൂചന നല്‍കുന്നില്ലെന്നും തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍ ചൂണ്ടികാട്ടി.



