Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 5
    Breaking:
    • പത്തനംതിട്ടയിൽ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
    • ഏകമാനവികതയുടെ വിളംബരവുമായി ബ്രസീൽ ഇസ്ലാമിക ഉച്ചകോടി, ഹുസൈൻ മടവൂർ പങ്കെടുത്തു
    • ത്രിരാഷ്ട്ര പരമ്പര : തോൽവി തുടർകഥയാക്കി യുഎഇ, ആശ്വാസ ജയം ലക്ഷ്യമിട്ട്  ഇന്നും ഇറങ്ങും
    • നബിദിനം: മുന്നൂറിലധികം തടവുകാർക്ക് മാപ്പ് നൽകി ഒമാൻ രാജാവ്
    • ജിദ്ദ ബസ് റൂട്ടുകൾ ഗൂഗിൾ മാപ്പിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ഒരു വർഷം രണ്ടു ബലിപെരുന്നാളും ഒരു ചെറിയ പെരുന്നാളും, മൂന്നു പെരുന്നാളുകളുള്ള അത്യപൂർവ വർഷം വരുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/06/2025 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

      ജിദ്ദ – ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ 2039 ല്‍ അത്യപൂര്‍വ സംഭവത്തിന് സാക്ഷ്യം വഹിച്ച് ഒരു ഗ്രിഗോറിയന്‍ കലണ്ടര്‍ വര്‍ഷത്തിനുള്ളില്‍ മൂന്ന് പെരുന്നാളുകള്‍ ആഘോഷിക്കും. ആധുനിക ഓര്‍മ്മയില്‍ കണ്ടിട്ടില്ലാത്തതും അടുത്തെങ്ങും ആവര്‍ത്തിക്കാന്‍ സാധ്യതയില്ലാത്തതുമായ ഒരു പ്രതിഭാസമാണിത്. ഇത് അമ്പരപ്പിക്കുന്നതായി തോന്നുമെങ്കിലും, ചാന്ദ്ര, സൗര കലണ്ടറുകള്‍ തമ്മിലുള്ള പരസ്പര ബന്ധത്താല്‍ ഇത് പൂര്‍ണമായും വിശദീകരിക്കപ്പെടുന്നു.

      സൗദി അറേബ്യയിലെ പ്രശസ്ത കാലാവസ്ഥാ, ജ്യോതിശാസ്ത്ര വിദഗ്ധനായ ഡോ. അബ്ദുല്ല അല്‍മിസ്‌നദിന്റെ അഭിപ്രായത്തില്‍, അസാധാരണമായ ഈ പ്രതിഭാസം ഇസ്‌ലാമിക ചാന്ദ്ര കലണ്ടറും സൗര ഗ്രിഗോറിയന്‍ കലണ്ടറും തമ്മിലുള്ള മാറ്റത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. ചാന്ദ്ര കലണ്ടര്‍ ഓരോ വര്‍ഷവും ഏകദേശം 11 ദിവസം മുന്നോട്ട് പോകുന്നു. ഈ വ്യത്യാസം 2039 ല്‍ ശ്രദ്ധേയമായ ഒരു ഒത്തുചേരലിലേക്ക് നയിക്കും. ഹജിന്റെ പരമ്പരാഗത പരിസമാപ്തിയും ത്യാഗത്തിന്റെ പ്രധാന ആഘോഷവുമായ ബലിപെരുന്നാള്‍ 2039 ജനുവരി ആറിന് (ഹിജ്‌റ 1460 ദുല്‍ഹജ് 10) വരുന്നതോടെ വര്‍ഷം ആരംഭിക്കും. എന്നാല്‍ ആ വര്‍ഷത്തെ ഏക ബലിപെരുന്നാള്‍ മാത്രമായിരിക്കില്ല അത്.

      മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

      ഏകദേശം 12 മാസങ്ങള്‍ക്കു ശേഷം ചാന്ദ്ര കലണ്ടര്‍ വീണ്ടും അതിന്റെ പൂര്‍ണ ചക്രം പൂര്‍ത്തിയാക്കുകയും രണ്ടാമത്തെ ഹജ് സീസണ്‍ ആരംഭിക്കുകയും ചെയ്യും. 1461 ലെ ദുല്‍ ഹജ് 10 ബലിപെരുന്നാള്‍ 2039 ഡിസംബര്‍ 26 ന് ആയിരിക്കും. ഇതിനര്‍ഥം ഒരു സൗര വര്‍ഷത്തിനുള്ളില്‍ രണ്ടു തവണ ഹജ് കര്‍മം നിര്‍വഹിക്കപ്പെടും. ഇത് വളരെ അപൂര്‍വമായ സംഭവമാണ്.

      2039 ലെ രണ്ടു ബലിപെരുന്നാളുകള്‍ക്കിടയില്‍ 2039 ഒക്‌ടോബര്‍ 19 ന് ഈദുല്‍ ഫിത്‌റും ആഘോഷിക്കും. ഒരു വര്‍ഷത്തില്‍ മൂന്ന് പെരുന്നാളുകള്‍. ചാന്ദ്ര കലണ്ടറിന്റെ മാറ്റം ഹജ് സീസണില്‍ മാത്രം ഒതുങ്ങുന്നില്ല. വ്രതാനുഷ്ഠാനത്തിന്റെയും ആത്മീയ ധ്യാനത്തിന്റെയും ഏറ്റവും പുണ്യമാസമായ റമദാനിലും സമീപഭാവിയില്‍ സമാനമായ സംഭവം ആവര്‍ത്തിക്കും. 2030 ല്‍ മുസ്‌ലിംകള്‍ ഒരേ ഗ്രിഗോറിയന്‍ വര്‍ഷത്തില്‍ തന്നെ രണ്ട് റമദാന്‍ ആചരിക്കും. ഒന്ന് ജനുവരിയില്‍ ആരംഭിക്കുകയും മറ്റൊന്ന് ഡിസംബറില്‍ ആരംഭിക്കുകയും ചെയ്യും. 1997 ല്‍ അവസാനമായി സംഭവിച്ചതിന് ശേഷം 33 വര്‍ഷത്തിനിടെ നടക്കുന്ന ആദ്യത്തെ ഇരട്ട റമദാന്‍ ആയിരിക്കും അത്.
      ഇസ്‌ലാമിക് ഹിജ്‌റ കലണ്ടര്‍ ചന്ദ്രന്റെ ഉദയാസ്തമയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതില്‍ 354 അല്ലെങ്കില്‍ 355 ദിവസങ്ങളാണുള്ളത്. സൗരചക്രം പിന്തുടരുന്ന ഗ്രിഗോറിയന്‍ കലണ്ടറില്‍ 365, അല്ലെങ്കില്‍ 366 ദിവസങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ പൊരുത്തക്കേട് കാരണം ഇസ്‌ലാമിക തീയതികള്‍ ഓരോ വര്‍ഷവും ഏകദേശം 10 മുതല്‍ 11 ദിവസം വരെ നേരത്തെ മാറും.

      ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
      Eid Muslim
      Latest News
      പത്തനംതിട്ടയിൽ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
      05/09/2025
      ഏകമാനവികതയുടെ വിളംബരവുമായി ബ്രസീൽ ഇസ്ലാമിക ഉച്ചകോടി, ഹുസൈൻ മടവൂർ പങ്കെടുത്തു
      05/09/2025
      ത്രിരാഷ്ട്ര പരമ്പര : തോൽവി തുടർകഥയാക്കി യുഎഇ, ആശ്വാസ ജയം ലക്ഷ്യമിട്ട്  ഇന്നും ഇറങ്ങും
      05/09/2025
      നബിദിനം: മുന്നൂറിലധികം തടവുകാർക്ക് മാപ്പ് നൽകി ഒമാൻ രാജാവ്
      05/09/2025
      ജിദ്ദ ബസ് റൂട്ടുകൾ ഗൂഗിൾ മാപ്പിൽ
      05/09/2025

      Subscribe to News

      Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

      Facebook X (Twitter) Instagram YouTube

      Gulf

      • Saudi
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain

      Updates

      • India
      • Kerala
      • World
      • Business
      • Auto
      • Gadgets

      Entertainment

      • Football
      • Cricket
      • Entertainment
      • Travel
      • Leisure
      • Happy News

      Subscribe to Updates

      Get the latest creative news from The Malayalam News..

      © 2025 The Malayalam News
      • About us
      • Contact us
      • Privacy Policy
      • Terms & Conditions

      Type above and press Enter to search. Press Esc to cancel.

      Go to mobile version