Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 8
    Breaking:
    • വാഹനാപകടം; ഖത്തറില്‍ തൃശൂര്‍ സ്വദേശി മരിച്ചു
    • ഹജ്ജ് ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്….ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് അപേക്ഷ അടുത്തയാഴ്ച മുതല്‍ സമര്‍പ്പിക്കാം
    • മലയാളി യുവാവ് യുവാവ് ഒമാനില്‍ കടയുടെ സ്റ്റോറില്‍ മരിച്ച നിലയില്‍
    • ഹജ്ജ് മോഹിക്കുന്ന ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ആശ്വാസം.. കുറഞ്ഞ ചെലവില്‍ ഹജ്ജ് ചെയ്യാം; 20 ദിന പാക്കേജുമായി അധികൃതര്‍
    • ഹൂത്തി ആക്രമണത്തിൽ തകർന്ന കപ്പലിൽനിന്ന് 22 പേരെ യു.എ.ഇ സൈന്യം രക്ഷിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    ദമ്മാമിൽ ‘തമസ്കൃതരുടെ സ്മാരകം’ പുസ്തകം പ്രകാശനം നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/07/2025 Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമ്മാം: മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ മാലിക് മഖ്ബൂല്‍ തയ്യാറാക്കി ഡെസ്റ്റിനി ബുക്‌സ് കോഴിക്കോട് പ്രസിദ്ധീകരിച്ച തമസ്‌കൃതരുടെ സ്മാരകമെ ന്ന പഠനഗ്രന്ഥത്തിന്റെ പ്രകാശന കര്‍മ്മം ദമ്മാമില്‍ വെച്ച് ഖസീം യൂണിവേഴ്‌സിറ്റി പ്രൊഫ ഡോ. മഹമൂദ് മൂത്തേടത്ത് സാംസ്‌കാരിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ എഞ്ചിനീയര്‍ മുഷ്ത്താഖ് കുവൈത്തിനു നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രൗഡവും ജനനിബിഢ വുമായ സമ്മേളനം സൗദി കെ.എം.സ.സി ജന: സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

    ബ്രിട്ടീഷ് അധിനിവേശത്തിനും ജന്മിത്വത്തിനുമെതിരെ മലബാറില്‍ നടന്ന ദീരോധാത്തമായ പോരാട്ടമായിരുന്നു മലബാര്‍ സമരം. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്ത ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തുല്യതയില്ലാത്ത ഈ സംഭവം മായ്ച്ചു കളയാന്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ പല ഭാഗത്തു നിന്നുമുണ്ടാവുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം പുസ്തകങ്ങള്‍ തീര്‍ക്കുന്ന സാംസ്‌കാരിക പ്രതിരോധങ്ങള്‍ സമൂഹത്തില്‍ വലിയ അലയൊലികള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം അഭിപ്രായപെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സാജിദ് ആറാട്ടുപുഴ പുസ്തകം അവതരിപ്പിച്ചു. മുഹമ്മദ് കുട്ടി കോഡൂര്‍, പ്രദീപ് കൊട്ടിയം, ഇ കെ സലീം, ജമാല്‍ വില്ല്യാപള്ളി ഷനീബ് അബൂബക്കര്‍, ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം എന്നിവര്‍ സംസാരിച്ചു.

    വിസ്മൃതിയിലാണ്ടുപോയ ഒരു ജനതയുടെ പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും ഇന്നലകളിലേക്ക് വിരല്‍ ചൂണ്ടുന്ന പുസ്തകം സമരത്തേ അറിയാനും കൂടുതല്‍ പഠിക്കാനും പ്രേരിപ്പിക്കുന്നതാണ്.1921-ലെ മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട റഹ്‌മാന്‍ കിടങ്ങയത്തിന്റെ അന്നിരുപത്തൊന്നില്‍ എന്ന നോവലിനെ ആസ്പദമാക്കി തയ്യാറാക്കിയതാണ് പഠനര്‍ഹമായ ഈ ഗ്രന്ഥം.

    ഡോ സിന്ധു ബിനു അവതാരകയായിരുന്നു. സി. അബ്ദുല്‍ ഹമീദ്, റഹ്‌മാന്‍ കാരയാട് ഉപഹാരങ്ങള്‍ കൈമാറി. ഉമ്മര്‍ ഓമശ്ശേരി, സൈനുല്‍ ആബിദ് കുമളി, അബ്ദുല്‍ കരീം ടി.ടി, ഫൈസല്‍ കൊടുമ, മുജീബ് കൊളത്തൂര്‍, അസ്ലം കോളക്കോടന്‍, ബഷീര്‍ ആലുങ്ങല്‍, സമദ് കെ.പി വേങ്ങര, ഷബീര്‍ തേഞ്ഞിപ്പലം, സലാഹുദ്ധീന്‍ കണ്ണമംഗലം, മുഹമ്മദ് കരിങ്കപ്പാറ, മഹമൂദ് പൂക്കാട്, അലിഭായ് ഊരകം, വീരാന്‍കുട്ടി ചേറൂര്‍, ഖാദര്‍ അണങ്കൂര്‍, അറഫാത്ത് ഷംനാട്, സാദിഖ് എറണാംകുളം, മജീദ് കാമ്പ്രന്‍, കലാം മീഞ്ചന്ത, നൗഷാദ് തിരുവനന്തപുരം, അഫ്‌സല്‍ തൃശൂര്‍, അമീന്‍ തിരുവനന്തപുരം, മുസ്തഫ കുറ്റ്യേരി, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

    മുജീബ് ഉപ്പട, ഷാജി മതിലകം, പി.ടി അലിവി, ജേക്കബ് ഉതുപ്, മുജീബ് കളത്തില്‍, നൗഷാദ് ഇരിക്കൂര്‍, സുബൈര്‍ ഉദിനൂര്‍, മുരളീധരന്‍, നജ്മു സമാന്‍, നസീര്‍ ആലപ്പുഴ, ഹമീദ് കണിച്ചട്ടില്‍, ആസിഫ് താനൂര്‍, ബൈജു കുട്ടനാട്, റഹൂഫ് ചാവക്കാട്, മുഷാല്‍, തഞ്ചേരി, ഷാജു അഞ്ചേരി, ബിനു കുഞ്, ലീന ഉണ്ണികൃഷ്ണന്‍, ഫെബിന സമാന്‍, ഹുസൈന്‍ ചമ്പോലില്‍, തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഓ.പി ഹബീബ് സ്വാഗതവും അബ്ദുല്‍ മജീദ് കൊടുവള്ളി നന്ദിയും പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cultural Studies dammam Malabar Council Tamas Krithar Book
    Latest News
    വാഹനാപകടം; ഖത്തറില്‍ തൃശൂര്‍ സ്വദേശി മരിച്ചു
    08/07/2025
    ഹജ്ജ് ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്….ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് അപേക്ഷ അടുത്തയാഴ്ച മുതല്‍ സമര്‍പ്പിക്കാം
    08/07/2025
    മലയാളി യുവാവ് യുവാവ് ഒമാനില്‍ കടയുടെ സ്റ്റോറില്‍ മരിച്ച നിലയില്‍
    08/07/2025
    ഹജ്ജ് മോഹിക്കുന്ന ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ആശ്വാസം.. കുറഞ്ഞ ചെലവില്‍ ഹജ്ജ് ചെയ്യാം; 20 ദിന പാക്കേജുമായി അധികൃതര്‍
    07/07/2025
    ഹൂത്തി ആക്രമണത്തിൽ തകർന്ന കപ്പലിൽനിന്ന് 22 പേരെ യു.എ.ഇ സൈന്യം രക്ഷിച്ചു
    07/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.