ബുറൈദ- സൗദി അറേബ്യയിലെ ഉനൈസയിൽ ഹൃദയാഘാതം മൂലം അന്തരിച്ച പാലക്കാട് സ്വദേശി ബാബുവിന്റെ (48) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഈ മാസം 13-നായിരുന്നു പാലക്കാട് ആലത്തൂർ വടക്കഞ്ചേരി സ്വദേശിയായ ബാബു താമസസ്ഥലത്ത് വെച്ച് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം റിയാദിൽ നിന്നുള്ള ഫ്ലൈനാസ് വിമാനത്തിലാണ് മൃതദേഹം കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നത്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയത് ഉനൈസ കെ.എം.സി.സി പ്രവർത്തകരാണ്. വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം വടക്കഞ്ചേരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



