ജിദ്ദ: തണൽ ജിദ്ദ ചാപ്റ്ററിന്റെ കീഴിൽ സംഘടിപ്പിച്ച ‘തണൽസ് പാത്ത്‌വേ’ ശ്രദ്ധേയമായി. തണലിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും സമൂഹത്തിലെ ഭിന്നശേഷിക്കാരായ വ്യക്തികളെ പ്രോത്സാഹിപ്പിക്കുനതിനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ജി.കെ മനാഫ് ഖിറാഅത്ത് നടത്തി. തണൽ ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് സലിം വി.പി ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി കാസിം പന്തിരിക്കര അവതരിപ്പിച്ചു. ലേഡീസ് വിങ് കോർഡിനേറ്റർ മാജീദ കുഞ്ഞി, ഡോ. ബിൻസി അബ്ദുറഹ്മാൻ, നിഹാല റഹ്മാൻ എന്നിവർ പ്രസംഗിച്ചു.
‘തണൽസ് പാത്ത്‌വേ’ മുഖ്യ പ്രഭാഷകനായ ഡോ. ഇദിരീസ് വി. അവതരിപ്പിച്ചു. ശാരീരികവും മാനസികവുമായ പ്രായാസങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കുന്നത് സ്വർഗത്തിലേക്കുള്ള വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. തണൽ ജിദ്ദ ലേഡീസ് വിങ് കമ്മിറ്റി രൂപീകരിച്ചു.
ചീഫ് കോർഡിനേറ്ററായി ഫസ്‌ന ഷെരീഫിനെ തെരഞ്ഞെടുത്തു. അനീസ് ബൈജു(പ്രസിഡന്റ്), നിഹാല റഹ്മാൻ (സെക്രട്ടറി), റിസാന ജിഫ്‌തികർ (ജോയിന്റ് സെക്രട്ടറി) ഡോ. ബിൻസി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ജിദ്ദ ചാപ്റ്റർ പ്രസിഡന്റ് വി.പി സലിം, പ്രോഗ്രാം കൺവീനർ ഷജീർ കണിയാപുരം എന്നിവർ പ്രസംഗിച്ചു.