കുവൈത്ത് സിറ്റി – സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു മേല്‍ നോട്ടുകള്‍ വാരിവിതറി കുവൈത്ത് സ്കൂളിലെ സ്വദേശിയായ പ്രധാനാധ്യാപകന്. പെരുന്നാള്‍ പൈസയെന്നോണമാണ് പ്രിന്‍സിപ്പാള്‍ വിദ്യാര്‍ഥികള്‍ക്ക് പണം വിതരണം ചെയ്തത്. സ്കൂളിന്റെ മുകളില്‍ നിലയില്‍ നിലയുറപ്പിച്ച പ്രിന്‍സിപ്പാള്‍ നടുമുറ്റത്ത് കൂട്ടംചേര്‍ന്ന് നിന്ന വിദ്യാര്‍ഥികള്‍ക്കു മേല്‍ നോട്ടുകള്‍ വിതറുകയായിരുന്നു.
നോട്ടുകള്‍ കൈക്കലാക്കാന്‍ ആഹ്ലാദത്തോടെ വിദ്യാര്‍ഥികള്‍ തിക്കും തിരക്കും കൂട്ടി. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങൡ പ്രചരിക്കുന്നുണ്ട്. പ്രധാനാധ്യാപകന്റെ ചെയ്തിയെ അനുകൂലിച്ചും എതിര്‍ത്തും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group