സുലൈമാനിയ– കർമ്മം കൊണ്ട് കാലത്തെ അതിജയിച്ച നേതാവ്, മലബാർ കലാപത്തിന് ശേഷം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും കോൺഗ്രസിന്റെയും കാലൊച്ചകൾ അകന്നുപോയൊരു മൃതഭൂമിയിൽ, ഖേദചിന്തകളിൽ ആണ്ടുകിടന്നൊരു സമുദായത്തിന് ഹരിതസ്വപ്നങ്ങൾ നൽകിയ മഹാനായ നേതാവ് കെഎം സീതി സാഹിബിനെ സുലൈമാനിയ കെഎംസിസി അനുസ്മരിച്ചു. നിയമസഭ സാമാജികൻ, സ്പീക്കർ, രാഷ്ട്രീയ നേതാവ്, വാഗ്മി, എഴുത്തുകാരൻ, അഭിഭാഷകൻ, വിദ്യാഭ്യാസ പ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ കയ്യൊപ്പ് ചാർത്തിയ ബഹുമുഖപ്രതിഭയായ സീതി സാഹിബിന്റെ വിയോഗത്തിന് 65 വർഷം പൂർത്തിയാവുന്ന ഇന്ന് നടന്ന അനുസ്മരണച്ചടങ്ങ് ജലാൽ തേഞ്ഞിപ്പലത്തിൻ്റെ അധ്യക്ഷതയിൽ വേങ്ങര മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ജ: അലി അക്ബർ സാഹിബ് ഉദ്ഘാടനം ചെയ്തു. ജ: നസീർ വാവക്കുഞ്ഞ് സാഹിബ്, ജ: ലത്തീഫ് സാഹിബ് കളരാന്തിരി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി, ഷമീം വള്ളിക്കുന്ന്, നൗഷാദ് ലുലു, യൂസഫ് വളാഞ്ചേരി, ജംഷിദ് പരപ്പൻ പൊയിൽ, ലത്തീഫ് കുറ്റിക്കാട്ടൂർ, റസാഖ്, ഹക്കീം, ജാഫർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. അബ്ദുൽ വഹാബ് കോട്ടക്കൽ സ്വാഗതവും അൻവർ ചെമ്പൻ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



