Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 31
    Breaking:
    • ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കാനഡ; ഹമാസിനുള്ള പാരിതോഷികമെന്ന് ട്രംപ്
    • അസ്ഥികളില്‍ ചര്‍മം മാത്രം ബാക്കി, കരയാന്‍ പോലും കഴിയാതെ ഗാസയിലെ കുട്ടികള്‍; പട്ടിണിയും പോഷകാഹാരക്കുറവും മൂലം തളർന്ന് ഗാസ
    • യാത്രക്കാരെ ആകർഷിക്കാൻ ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ ; സുരക്ഷാ ഭയം ബുക്കിംഗിനെ ബാധിക്കുമെന്ന് ആശങ്ക
    • കന്യാസ്ത്രീകളുടെ അറസ്റ്റ്: അമിത് ഷാ വിവരം തേടി; പ്രധാനമന്ത്രിയുമായും അമിത് ഷാ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്
    • തനിക്കെതിരായ ബലാത്സംഗക്കേസ് ആസൂത്രിതമാണെന്ന് വേടൻ; നിയമപരമായി നേരിടും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Gulf»Saudi Arabia

    തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഒരുങ്ങി അറഫയിലെ നമിറ മസ്ജിദ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/06/2025 Saudi Arabia Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – ഹജിന്റെ ഏറ്റവും പ്രധാനപ്പെട്ട കര്‍മമായ അറഫ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന തീര്‍ഥാടക ലക്ഷങ്ങളെ സ്വീകരിക്കാന്‍ ഒരുങ്ങി അറഫ നമിറ മസ്ജിദ്. വര്‍ഷത്തില്‍ ഒരു ദിവസലം മാത്രം വിശ്വാസികളെ സ്വീകരിക്കാനായി തുറന്നിടുന്ന നമിറ പള്ളിയില്‍ ഹജ് തീര്‍ഥാടകരെ സ്വീകരിക്കാനായി ഇസ്‌ലാമികകാര്യ മന്ത്രാലയം ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി. ആരാധനക്കും ഭക്തിക്കും അനുയോജ്യമായ അന്തരീക്ഷം നല്‍കാനുള്ള സംയോജിത പദ്ധതിയുടെ ഭാഗമായി ഒന്നേകാല്‍ ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ആഡംബര പരവതാനികള്‍ വിരിച്ച് പള്ളി സജ്ജീകരിച്ചിരിക്കുന്നു.

    ഈ വര്‍ഷത്തെ ഹജിനു മുന്നോടിയായി ഏതാനും വികസന പദ്ധതികള്‍ നമിറ മസ്ജിദില്‍ നടപ്പാക്കിയിട്ടുണ്ട്. പള്ളിയുടെ ചുറ്റുഭാഗത്തെയും മുറ്റത്തെ ചൂട് കുറക്കാനുള്ള പദ്ധതിയാണ് ഇതില്‍ പ്രധാനം. ശരാശരി 10 ഡിഗ്രി സെല്‍ഷ്യസ് താപനില കുറക്കുന്ന 19 തണല്‍കുടകള്‍ പുതുതായി സ്ഥാപിച്ചിട്ടുണ്ട്. സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന മെറ്റീരിയല്‍ ഉപയോഗിച്ച് മസ്ജിദിനു സമീപമുള്ള തറകളില്‍ പെയിന്റ് ചെയ്തിട്ടുണ്ട്. ചുറ്റുമുറ്റങ്ങള്‍ തണുപ്പിക്കാനായി ഉയര്‍ന്ന മര്‍ദമുള്ള വാട്ടര്‍ പമ്പുകളുമായും ജലവിതരണ ശൃംഖലകളുമായും ബന്ധിപ്പിച്ച 117 വാട്ടര്‍ സ്‌പ്രേ ഫാനുകളും സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് താപനില ശരാശരി ഒമ്പതു ഡിഗ്രി സെല്‍ഷ്യസ് വരെ കുറക്കാന്‍ വാട്ടര്‍ സ്‌പ്രേ ഫാനുകള്‍ സഹായിക്കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കണ്‍ട്രോള്‍ സംവിധാനം നവീകരിച്ച് വെന്റിലേഷന്‍, എയര്‍ കണ്ടീഷനിംഗ് പദ്ധതി നടപ്പാക്കി. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവും എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകളുടെ പ്രവര്‍ത്തനവും എയര്‍ പ്യൂരിഫിക്കേഷന്‍ യൂനിറ്റുകളും നിരീക്ഷിക്കാന്‍ ഈ പദ്ധതി അവസരമൊരുക്കുന്നു. മണിക്കൂറില്‍ രണ്ടുതവണ മസ്ജിദിനുള്ളില്‍ 100 ശതമാനം വായു പുതുക്കാന്‍ എയര്‍ പ്യൂരിഫിക്കേഷന്‍ യൂനിറ്റുകള്‍ സഹായിക്കുന്നു. വാട്ടര്‍ പമ്പുകള്‍ നിയന്ത്രിക്കുന്ന സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കാനും ശുദ്ധവായു ലഭ്യമാക്കാനും തീര്‍ഥാടകര്‍ക്ക് അവരുടെ കര്‍മങ്ങള്‍ എളുപ്പത്തിലും മനസ്സമാധാനത്തോടെയും നിര്‍വഹിക്കുന്നതിന് ആരോഗ്യകരമായ അന്തരീക്ഷം നല്‍കാനും ഇത് സഹായിക്കുന്നു.

    ആരോഗ്യ സേവനങ്ങളുടെ ഭാഗമായി, മണിക്കൂറില്‍ 1,000 ലിറ്റര്‍ വീതം ശേഷിയുള്ള 70 വാട്ടര്‍ കൂളിംഗ് യൂനിറ്റുകള്‍ നമിറ മസ്ജിദില്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ കൂളറും മണിക്കൂറില്‍ 2,000 തീര്‍ഥാടകര്‍ക്ക് സേവനം നല്‍കും. 70 വാട്ടര്‍ കൂളിംഗ് യൂണിറ്റുകളും കൂടി മണിക്കൂറില്‍ 1,40,000 തീര്‍ഥാടകര്‍ക്ക് ശീതീകരിച്ച വെള്ളം നല്‍കും. തെര്‍മല്‍, വാട്ടര്‍ ഇന്‍സുലേഷനുകള്‍ മാറ്റിസ്ഥാപിക്കല്‍, 5,800 മീറ്റര്‍ എക്‌സ്പാന്‍ഷന്‍ ജോയിന്റുകളിലെ കേടുപാടുകള്‍ തീര്‍ക്കല്‍, നിലവും പെയിന്റും പുതുക്കല്‍, എല്‍.ഇ.ഡി ലൈറ്റിംഗ് യൂനിറ്റുകള്‍ സ്ഥാപിക്കല്‍, ഇലക്ട്രിക്കല്‍ പാനലുകളും മഴവെള്ള ഡ്രെയിനേജ് സംവിധാനവും നവീകരിക്കല്‍, പ്രവര്‍ത്തന, മെയിന്റനന്‍സ് കാര്യക്ഷമത മെച്ചപ്പെടുത്തല്‍ എന്നിവ അടക്കം നമിറ പള്ളിയില്‍ സമഗ്രമായ പുനരുദ്ധാരണ ജോലികളും നടത്തിയിട്ടുണ്ട്.

    പള്ളിക്കുള്ളിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള സംയോജിത സംവിധാനത്തിന്റെ ഭാഗമായി, നൂതന ഓഡിയോ സിസ്റ്റവും സുരക്ഷാ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ സുഗമമായ നീക്കം ഉറപ്പാക്കാനായി ഗേറ്റുകളും പ്രവേശന കവാടങ്ങളും ക്രമീകരിച്ചു. നമിറ മസ്ജിദിന് ആകെ 72 കവാടങ്ങളാണുള്ളത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ARAFA Namira Masjid
    Latest News
    ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് കാനഡ; ഹമാസിനുള്ള പാരിതോഷികമെന്ന് ട്രംപ്
    31/07/2025
    അസ്ഥികളില്‍ ചര്‍മം മാത്രം ബാക്കി, കരയാന്‍ പോലും കഴിയാതെ ഗാസയിലെ കുട്ടികള്‍; പട്ടിണിയും പോഷകാഹാരക്കുറവും മൂലം തളർന്ന് ഗാസ
    31/07/2025
    യാത്രക്കാരെ ആകർഷിക്കാൻ ടിക്കറ്റ് നിരക്ക് കുറച്ച് എയർ ഇന്ത്യ ; സുരക്ഷാ ഭയം ബുക്കിംഗിനെ ബാധിക്കുമെന്ന് ആശങ്ക
    31/07/2025
    കന്യാസ്ത്രീകളുടെ അറസ്റ്റ്: അമിത് ഷാ വിവരം തേടി; പ്രധാനമന്ത്രിയുമായും അമിത് ഷാ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്
    31/07/2025
    തനിക്കെതിരായ ബലാത്സംഗക്കേസ് ആസൂത്രിതമാണെന്ന് വേടൻ; നിയമപരമായി നേരിടും
    31/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version