അൽ ഖോബാർ– പ്രവാസി വെൽഫെയർ അൽഖോബാർ റീജിയണൽ ഘടകം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് “കവർന്നെടുക്കപ്പെട്ട ജനാധിപത്യവും ഇന്ത്യൻ സ്വാതന്ത്രവും” എന്ന തലക്കെട്ടിൽ ചർച്ചാസദസ്സ് സംഘടിപ്പിച്ചു.
റീജണൽ കമ്മിറ്റി അംഗം അഷ്റഫ് പിടി നയിച്ച ചർച്ച സദസ്സിൽ ആരിഫലി പ്രമേയ അവതരണവും റീജണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൗസിയ വിഷയാവതരണവും നടത്തി .ഭരണഘടനാ സ്ഥാപനങ്ങൾ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിക്കണമെന്നും ജനത്തിൻ്റെ പരമാധികാരത്തെ ഇലക്ഷൻ കമ്മീഷൻ തടഞ്ഞിരിക്കുന്നു എന്നുള്ള വസ്തുതയാണ് വോട്ടർ പട്ടിക ക്രമക്കേടിനെ തെളിവുകളോടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തു കൊണ്ടുവന്നിരിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
ഹിഷാം എസ് ടി ,മെഹബൂബ് ,അബ്ദുറഊഫ്, രജ്ന ഹൈദര്‍ , ഷനോജ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു .ഭരണഘടനയുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ എല്ലാ ജനാധിപത്യവിശ്വാസികളും പങ്കുചേരണമെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു . വൈസ് പ്രസിഡൻറ് താഹിറ ഷജീർ അധ്യക്ഷതവഹിച്ച പരിപാടിയിൽ നുഅമാൻ സ്വാഗതവും, അൻവർ സലിം സമാപനവും നിർവഹിച്ചു. വിവിധ സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ പങ്കെടുത്തു.